29 March Friday

നൃത്തംചെയ്‌ത്‌ കാൽവിരൽകൊണ്ട്‌ വരച്ച ചിത്രം 
ഫഹദിന് പിറന്നാൾ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 8, 2021

നൃത്തമാടി ചിത്രം വരയ്ക്കുന്ന അശ്വതി

കൊടുങ്ങല്ലൂർ > നൃത്തചുവടുകൾക്കൊപ്പം കാൽവിരലാൽ ഫഹദ് ഫാസിലിന്റെ ചിത്രമെഴുതി അശ്വതി .നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിവസമായ ഞായറാഴ്ച ഈ ചിത്രം സമ്മാനമായി നൽകും. എട്ടടി വലുപ്പമുള്ള തുണിയില്‍ അക്രിലിക് കളര്‍ ഉപയോഗിച്ച് നിയമ വിദ്യാര്‍ഥിനിയായ അശ്വതി കൃഷ്ണയാണ് ചിത്രമൊരുക്കിയത്.. നര്‍ത്തകിയും ചിത്രകാരിയുമായ അശ്വതി നൃത്തവും ചിത്രകലയും കൂട്ടിച്ചേര്‍ത്ത്‌ കാല്‍പാദം ഉപയോഗിച്ച്  സ്റ്റെന്‍സില്‍ രൂപത്തിലാണ് ചിത്രം വരച്ചത് .ഒരുമണിക്കൂര്‍ സമയമെടുത്തു.

കാലുകൊണ്ട്‌ ചിത്രം വരക്കുന്നതോടൊപ്പം നൃത്തം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്, പെയിന്റിന് മുകളില്‍ നിന്ന് കൊണ്ട് നൃത്തം ചെയ്യുമ്പോൾ തെന്നി വീഴാനുള്ള സാധ്യത കൂടുതലാണ്.  കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മാടവനയില്‍ താമസിക്കുന്ന അശ്വതി  മാള പൊയ്യയിലുള്ള  എ ഐ എം ലോ  കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.  
ഡാവിഞ്ചി സുരേഷിന്റെ  ജ്യേഷ്‌ഠൻ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റേയും ശോഭയുടെയും മകളാണ് അശ്വതികൃഷ്ണ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top