28 March Thursday

സംസ്ഥാന സർക്കാരിന്റെ ഭരണത്തോട്‌ താൽപര്യം; രാഷ്‌ട്രീയം തുറന്നുപറഞ്ഞ്‌ നടി എസ്‌തർ അനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020

കൊച്ചി > സംസ്ഥാന സർക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് യുവ നടി എസ്തർ അനിൽ.  ‘ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താൻ വോട്ട് ചെയ്യുന്നത്. ‘എന്നാൽ സ്ഥാനാർഥി ആരാണെന്നു അറിയില്ല.അമ്മയുടെ അപ്പൻ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേയുള്ളു. ഇനി തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് കണ്ടറിയണം, ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് താത്പര്യമില്ല. കോവിഡ് കാലത്തു ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളിൽ സന്തുഷ്ടയാണ്’ എസ്‌തർ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്‌തര്‍ രാഷ്‌ട്രീയ വിഷയങ്ങള്‍ കൂടി പങ്കുവച്ചത്.

‘ദൃശ്യം 2 വിലെ ലൊക്കേഷനിൽ എത്തിയപ്പോൾ നൊസ്റ്റാൾജിയ ഫീൽ ഉണ്ടായിരുന്നു. ലാൽ അങ്കിൾ കൂടുതൽ മെലിഞ്ഞു സുന്ദരനായിരിക്കുന്നു. പിന്നെ ജീത്തു അങ്കിൾ ഒരു അച്ഛനെപ്പോലെ കാര്യങ്ങൾ പറഞ്ഞു തരും. മഹാരാഷ്ടരയിൽ ബിരുദ വിദ്യാർത്ഥിയായ എസ്തറിന് മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നും ഒരുപാടു അവസരങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ അഭിനയവും പഠിപ്പും ഒരുമിച്ച് കൊണ്ടുപോകാൻ ആണ് എസ്തർ താൽപര്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top