24 March Friday

ഇരട്ടയിലെ ആദ്യ പ്രെമോ സോങ് പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


കൊച്ചി : ജോജു ജോർജ്ജ് ആദ്യമായി  ഇരട്ട വേഷത്തിൽ എത്തുന്ന  "ഇരട്ട "യുടെ ആദ്യ പ്രെമോ സോങ് പുറത്തിറങ്ങി. മണികണ്ഠൻ പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിർവഹിച്ച  ഗാനം ജേക്ക്സ് ബിജോയാണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്, ജോജു ജോർജ്ജ് ,ബെനഡിക്ക് ഷൈൻ, എന്നിവർ ആലപിച്ച "എന്തിനാടി പൂങ്കൊടിയെ" എന്ന ഗാനം ആണ് പുറത്തിങ്ങിരിക്കുന്നത്.

വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായ് ജോജു അഭിനയിക്കുന്ന ഇരട്ട നിരവധി സസ്പെൻസുകൾ ഒളിപ്പിക്കുന്ന ഒരു പോലീസ് ക്രൈം  ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി  അണിയിച്ചൊരുക്കുന്നത്  നവാഗതനായ രോഹിത് എം ജി കൃഷ്‍ണനാണ് .

സംസ്ഥാന-ദേശീയ  അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്‍റെ കരിയറിനെ ശ്രദ്ധേയമാക്കുന്ന കഥാപാത്രങ്ങളാകുമെന്ന് വ്യക്തമാക്കുന്നതാണ് നേരത്തെ ഇറങ്ങിയ ട്രെയ്‌ലർ . തമിഴ്- മലയാളി താരം  അഞ്ജലി  നായികയാകുന്നു. ശ്രീന്ദ,ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് 'ഇരട്ട'യിലെ മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജോജു ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ്  നിർമ്മാണം.   

സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ക്യാമറ.
ഹിറ്റ്‌ ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം, വരികൾ അൻവർ അലി. മനു ആന്റണി എഡിറ്റിംഗ്, ദിലീപ് നാഥ്‌ ആർട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ്. സംഘട്ടനം കെ രാജശേഖർ, മാർക്കറ്റിംഗ്  ഒബ്സ്ക്യൂറ .
പി.ആ.ഒ : പ്രതീഷ് ശേഖർ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top