19 April Friday

'ഈശോ' യുടെ പ്രദര്‍ശനാനുമതി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

വെബ് ഡെസ്‌ക്‌Updated: Friday Aug 13, 2021

കൊച്ചി> നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' സിനിമയുടെ പ്രദര്‍ശനാനുമതി തടയണന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. സിനിമയുടെ പേര് മതവികാരം വൃണപ്പെടുത്തുന്നതാണന്നാരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.

സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടതില്‍  കോടതിക്ക് ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ പരാതിയുണ്ടെന്നും  തിരുമാനമെടുത്ത ശേഷമേ
അനുമതി നല്‍കാവൂ എന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

'ഈശോ - ബൈബിളുമായി ബന്ധമില്ലാത്തത് ' എന്ന് ചിത്രത്തിന്റെ പേരില്‍ തന്നെ
സൂചിപ്പിക്കുന്നുണ്ടെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top