26 April Friday

ജയസൂര്യ, നാദിര്‍ഷ ചിത്രം " ഈശോ " മോഷൻ പോസ്റ്റർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

കൊച്ചി: ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന " ഈശോ " എന്ന ചിത്രത്തിന്റെ രണ്ടാമത്തെ  മോഷൻ പോസ്റ്റർ റിലീസായി.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ്, സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണം, സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്- ബാദുഷ, നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം- ജാക്സ് ബിജോയ്, കല- സുജിത് രാഘവ്, മേക്കപ്പ്- പി വി ശങ്കര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍,സ് റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല- ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സെെലക്സ് ഏബ്രാഹം,അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ലോക്കേഷന്‍-കുട്ടിക്കാനം,മുണ്ടക്കയം.
വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top