25 April Thursday

മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ റോഷാക്കിലെ ആദ്യ ഗാനം റിലീസായി

വെബ് ഡെസ്‌ക്‌Updated: Friday Oct 14, 2022



കൊച്ചി :പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന പ്രൗഡോജ്ജലമായ ചടങ്ങിൽ ആണ് ഗാനം പുറത്തിറക്കിയത്. മമ്മൂട്ടിയും, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, എസ് ജോർജ് ,ട്രൂത് ഗ്ലോബൽ ഫിലിംസ് ഓണർ സമദ് എന്നിവർ പങ്കെടുത്തു . മിഥുൻ മുകുന്ദന്റെ സംഗീത സംവിധാനത്തിൽ എസ്. എ, മമ്മൂട്ടിയുടെ പേരക്കുട്ടികൂടിയായ അധ്യാൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എസ് എ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് ഹൃദയ്‌ ഗോസ്വാമി, റെക്കോർടിസ്റ്റ് ആൻഡ് സ്റ്റുഡിയോസ് അമിത് സച്‌ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്,അമാനി കെ എൽ ടെൻ, ആർ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട്  ഡിസൈനർ :ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് ,ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി ആർ ഒ : പ്രതീഷ് ശേഖർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top