25 April Thursday

ദിൽ ബേചാര, സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് പുറത്തു വിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020



മുംബൈ:  അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ് പുത്  അവസാനമായി അഭിനയിച്ച " ദിൽ ബേചാര "യുടെ ടൈറ്റിൽ ഗാനം നാളെ (വെള്ളിയാഴ്ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് വെളിപ്പെടുത്തി . അതിന്റെ മുന്നോടിയായി സുശാന്ത് അവസാനമായി നൃത്ത ചുവടുകൾ വെച്ച് അഭിനയിച്ച ,ചിത്രത്തിലെ  ഗാനരംഗത്തിലെ ഒരു ദൃശ്യവും പുറത്തു വിട്ടു.

സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്നത് നടിയും നർത്തകിയും ബോളിവുഡിലെ ബഹുമുഖ പ്രതിഭയുമായ ഫറാഖാനാണ്. നേരത്തേ പുറത്തു  വിട്ട " ദിൽ ബേചാര " യുടെ ട്രെയിലർ  ഹോളിവുഡ്  ചിത്രമായ അവഞ്ചേഴ്സിനെ  പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് എന്നതും ശ്രദ്ധേയമാണ് . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത " ദിൽ  ബേചാര"   ജൂലൈ 24 -നു  ഡിസ്നി+ഹോട്സ്റ്റാർ വി ഐ പി ,OTT  പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത് .
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top