26 April Friday

എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും; വായ മൂടിക്കെട്ടി ഫഹദ്, ധൂമം ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Monday Apr 17, 2023

കൊച്ചി> ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന പുതിയ ചിത്രം "ധൂമ’ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ഹോംബാലെ  ഫിലിംസിന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാൻ പാടില്ലാത്ത രഹസ്യങ്ങൾ. ഈ സസ്‌പെൻസ്‌ഫുൾ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്നാണ് പോസ്‌റ്റർ പങ്കുവെച്ച് ഫഹദ് ഫാസിൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.

പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയാകുന്നത്. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിനു ശേഷം ഫഹദും, അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘ധൂമം’. കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധൂമം’. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ധൂമത്തിൽ  റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

വിജയ് കിരഗണ്ടൂരിന്റെ നേതൃത്വത്തിലുള്ള ഹോം ബാലെ ഫിലിംസിന്റെ  കെജിഎഫ് 1, കെജിഎഫ് 2, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രയിംസ് വിതരണത്തിന് എത്തിക്കുന്ന  ചിത്രമാണ് ‘ധൂമം’. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രഹ്മണ്യം. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ ഷിബു സുശീലൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top