19 April Friday

സിനിമയുടെ ജയപരാജയങ്ങള്‍ 
സ്വാധീനിക്കാറുണ്ട്: വിക്രം

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022


കൊച്ചി
സിനിമയുടെ ജയപരാജയങ്ങൾ മാനസികമായി സ്വാധീനിക്കാറുണ്ടെന്ന് നടൻ വിക്രം പറഞ്ഞു. ഏറെ സമ്മർദമനുഭവിച്ച് പരിശ്രമിച്ച് തിയറ്ററുകളിലെത്തിക്കുന്ന സിനിമ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയാൽ അത് ബുദ്ധിമുട്ടുണ്ടാക്കും. പുതിയ ചിത്രം ‘കോബ്ര’യുടെ പ്രചാരണാർഥം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മലയാളി താരങ്ങളായ റോഷൻ മാത്യുവിനും മിയക്കും പുറമേ മൃണാലിനി രവി, മീനാക്ഷി ഗോവിന്ദരാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഡ്രീം ബിഗ് ഫിലിംസും ഇ ഫോർ എന്റർടെയ്‌ൻമെന്റും ഗോകുലം ഫിലിംസും ചേർന്നാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ‘കോബ്ര’യുടെ സംഗീതം എ ആർ റഹ്മാനാണ്. 30ന് കേരളത്തിൽ നൂറിലേറെ സ്‌ക്രീനുകളിൽ ‘കോബ്ര’ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top