17 September Wednesday

*ചിയാൻ വിക്രം നായകനാവുന്ന " കോബ്ര" ആഗസ്റ്റ് 11ന്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ചെന്നൈ : സൂപ്പർ താരം ചിയാൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ  "കോബ്ര" ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തുന്നു.

വിക്രം വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന "കോബ്ര " ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തിൽ എത്തുന്നത്. ഇന്ത്യൻ ക്രിക്കറ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ. ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.

ഹരീഷ് കണ്ണൻ ഛായാഗ്രഹണവും  എഡിറ്റർ ഭുവൻ ശ്രീനിവാസന്തമാണ്.  പി ആർ ഒ-എ എസ് ദിനേശ്,ശബരി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top