25 April Thursday

വരൂ.. സിനിമ പഠിക്കാം ; ഷൊർണ്ണൂരിൽ ചലച്ചിത്ര നിർമ്മാണ - അഭിനയ പഠന ക്യാമ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

ഒറ്റപ്പാലം> ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റി ചലച്ചിത്രരംഗത്തെ പ്രതിഭാധനർക്കൊപ്പം സിനിമ പഠിക്കാനുള്ള അവസരമൊരുക്കുന്നു. 20 പേർക്ക് ഫിലിം മേക്കിങ് ക്യാമ്പിലേയ്ക്കും 10 പേർക്ക്  ആക്ടിങ് ക്യാമ്പിലേയ്ക്കും എന്ന അനുപാതത്തിൽ ആകെ 30 പേർക്കാണ് പ്രവേശനം. 2022 ഡിസംബർ 21 മുതൽ 30 വരെ ഷൊർണ്ണൂർ In - SDESലാണ്‌ ക്യാമ്പ്‌.

സണ്ണി ജോസഫ്,  രാജീവ് രവി, സുനിത ചന്ദ്രൻ, ബി. അജിത്കുമാർ, കെ. എം. കമൽ, ഗോപൻ ചിദംബരം, അജയൻ അടാട്ട്, ഡോൺ വിൻസെന്റ് എന്നിവർ ക്യാമ്പിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നല്കും ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയരായ നിരവധി പേരെ ഗസ്റ്റ് ഫാക്കൽട്ടികളായി പ്രതീക്ഷിക്കുന്നു.

തിരക്കഥ, നിർമ്മാണം, സംവിധാനം, സിനിമാറ്റോഗ്രാഫി, എഡിറ്റിങ്ങ്, ശബ്ദലേഖനം എന്നിവയിൽ പ്രഗത്ഭരിൽ നിന്ന് ക്ലാസ്സുകൾ ലഭിക്കും. ക്യാമ്പിൽ  ഒരു ഹ്രസ്വചിത്രം നിർമ്മിക്കും.

റസിഡൻഷ്യൽ സ്വഭാവമുള്ള ക്യാമ്പിൽ പ്രതിനിധികൾക്കായി താമസ സൗകര്യവും ഭക്ഷണവുംഒരുക്കിയിട്ടുണ്ട്. എല്ലാം ഉൾപ്പെടെ 10,000 രൂപയാണ് ഫീസ്. സാമൂഹ്യ  പിന്നോക്കാവസ്ഥയുള്ള അപേക്ഷകർക്ക് ഫീസിൽ ഇളവുണ്ടാകുന്നതാണ്.
ക്ലാസിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കുകളിലുള്ള ഫോം പൂരിപ്പിക്കുക. ചലച്ചിത്ര നിർമ്മാണ വിദ്യാർത്ഥികൾ ഒരു ഹ്രസ്വ ചിത്രത്തിനുള്ള ആശയവും സമർപ്പിക്കണം.
Making - https://forms.gle/r3GCy98ZMavkw2n8A
Acting -https://forms.gle/YLPvLNVeb2jAvUZG6
അപേക്ഷകൾ പരിശോധിച്ച് തെരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 2
വിശദവിവരങ്ങൾക്ക് 94465 84791, 94478 06863


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top