09 December Saturday

VIDEO - അജയ് ഭൂപതിയുടെ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച'; ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

തെലുങ്ക് ചിത്രം 'ആര്‍.എക്‌സ് 100'ന്റെ സംവിധായകന്‍ അജയ് ഭൂപതിയുടെ പുതിയ പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഹൊറര്‍ ചിത്രം 'ചൊവ്വാഴ്ച്ച' (മംഗളവാരം)യുടെ ആദ്യ ഗാനം റിലീസായി. മുദ്ര മീഡിയ വര്‍ക്ക്‌സ്, എ ക്രിയേറ്റീവ് വര്‍ക്ക്‌സ് എന്നീ ബാനറുകളില്‍ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വര്‍മ്മ എം, അജയ് ഭൂപതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  പായല്‍ രജ്‌പുട്ട് ആണ് ചിത്രത്തിലെ നായിക.

'കണ്ണിലെ ഭയം' എന്ന് ടാഗ് ലൈനില്‍ എത്തിയ ടീസറില്‍ ചിത്രത്തിലെ ഗ്രാമീണരുടെ കണ്ണുകളിലെ ഭയത്തിന്റെ തകര്‍പ്പന്‍ ദൃശ്യങ്ങളാല്‍ അനാവരണം ചെയ്തിട്ടുണ്ട്. 'കാന്താര' ഫെയിം അജനീഷ് ലോക്‌നാഥിന്റെ പശ്ചാത്തല സംഗീതം തന്നെയാണ് പ്രധാന ഹൈലൈറ്റ്. മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക്‌ന്റെ ഉള്ളടക്കം ഇതിനോടകം തന്നെ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. അജയ് ഭൂപതിയുടെതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

ചിത്രത്തില്‍ പായല്‍ രാജ്പുത്തിനെ കൂടാതെ ചൈതന്യ കൃഷ്ണ, അജയ് ഘോഷ്, ലക്ഷ്മണ്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. ഛായാഗ്രാഹകന്‍: ദാശരധി ശിവേന്ദ്ര ,സൗണ്ട് ഡിസൈനര്‍ & ഓഡിയോഗ്രഫി: രാജ കൃഷ്ണന്‍ (ദേശീയ അവാര്‍ഡ് സ്വീകര്‍ത്താവ്

 ഇതിനോടകം തന്നെയുള്ള പ്രതീക്ഷകള്‍ക്കിടയില്‍, ഈ വില്ലേജ് ആക്ഷന്‍ ത്രില്ലറിലെ അജയ് ഭൂപതിയുടെ കാഴ്ചപ്പാട് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. നിര്‍മ്മാതാക്കളായ സ്വാതി റെഡ്ഡി ഗുണുപതിയും സുരേഷ് വര്‍മ്മയും പറഞ്ഞു, '


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top