18 December Thursday

ചിരഞ്ജീവി ചിത്രം ‘മെഗാ 157’ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023

വർഷങ്ങൾക്ക് ശേഷം ഫാന്റസി ചിത്രത്തിൽ വേഷമിടാൻ  ചിരഞ്ജീവി. ‘മെഗാ 157’ എന്നപേരിട്ടിരിക്കുന്ന സിനിമയൊരുക്കുന്നത്‌  ‘ബിംബിസാര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ വസിഷ്ഠയാണ്. യുവി ക്രിയേഷൻസിന്റെ ബാനറിൽ  വംശി, പ്രമോദ്, വിക്രം ചിത്രം എന്നിവരാണ്‌ നിർമാണം. 1990ൽ പുറത്തിറങ്ങിയ ‘ജഗദേക വീരുഡു അതിലോക സുന്ദരി' യാണ്‌ ചിരഞ്‌ജീവി അവസാനമായി ചെയ്‌ത ഫാന്റസി ചിത്രം.

ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ സംവിധായകൻ വസിഷ്ഠ ചിത്രത്തിന്റെ യൂണിവേഴ്‌സൽ പോസ്‌റ്റർ പുറത്തുവിട്ടു.
 പിആർഒ  ശബരി.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top