19 December Friday

"പുലിമട'യിൽ തരംഗമായി 'ചാവേര്‍'; ചിത്രത്തിന്‍റെ പോസ്റ്ററുമായി പുലികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2023

ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പുലിക്കളി മഹോത്സവത്തിനിടയിൽ തരംഗമായി 'ചാവേർ'. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും 'ചാവേർ' ടീമും എത്തിച്ചേ‍ർന്നത് വേറിട്ട കാഴ്ചയായി. 'ചാവേർ' സിനിമയുടെ പോസ്റ്റർ പുലികള്‍ ഉയർത്തിപ്പിടിച്ചു. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലിക്കളിക്കിടയിൽ പുതുമ നിറച്ചു. ഇതാദ്യമായാണ് പുലിക്കളിക്കിടയിൽ ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേരുന്നത്.



300 ഓളം പുലികളാണ് സ്വരാജ് റൗണ്ടിലെത്തിയത്. കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി, ഫ്ലൂറസന്‍റ് പുലി തുടങ്ങി പലവിധ പുലികള്‍ രം​ഗത്തുണ്ട്.   വിയ്യൂര്‍ ദേശത്ത് നിന്നും ഇക്കുറി പെണ്‍പുലികള്‍ ഇറങ്ങുന്നുമുണ്ട്.

സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ചാവേർ‍'. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾ തിയേറ്ററിൽ വിജയമായിരുന്നു. സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ്. ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top