23 April Tuesday

ഭീമന്‍ രഘുവിന്റെ സംവിധാനത്തില്‍ ' ചാണ'

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

കൊച്ചി>'ചാണ' യിലൂടെ പുതിയ വേഷപ്പകര്‍ച്ചയുമായി  ഭീമന്‍ രഘു എത്തുന്നു.ചാണയുടെ സംവിധാനത്തോടൊപ്പം കേന്ദ്രകഥാപാത്രമാകുന്നതും  ഭീമന്‍ രഘുവാണ്.ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ എറണാകുളം തമ്മനത്തെ കെ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഒന്ന് ഭീമന്‍ രഘു തന്നെ ആലപിച്ചതാണ്.

തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് 'ചാണ' ചിത്രീകരിച്ചത്.പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങി നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗാനരചന-ലെജിന്‍ ചെമ്മാനി, കത്രീന ബിജില്‍, മ്യൂസിക് - മുരളി അപ്പാടത്ത്,
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top