20 April Saturday

"ബൂമറാംഗ്" ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023



കൊച്ചി : മനു സുധാകരൻ സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്‌, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഡെയിന്‍ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന "ബൂമറാംഗ്"ന്റെ  ട്രെയിലർ  ആസിഫ് അലിയുടെ ഒഫീഷ്യൽ   പേജിലൂടെ  പുറത്തിറങ്ങി.

ഗുഡ് കമ്പനി അവതരിപ്പിക്കുന്ന  ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ എന്നിവർ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. തിരക്കഥ, സംഭാഷണം  രചിച്ചിരിക്കുന്നത് കൃഷ്‍ണദാസ് പങ്കിയാണ്.വിഷ്ണു നാരായണൻ നമ്പൂതിരിയാണ്  ഛായാഗ്രഹണം. എഡിറ്റിംഗ് അഖിൽ എ ആർ, ഗാനരചന നിർവഹിച്ചിരിക്കുന്നത് അജിത് പെരുമ്പാവൂർ ആണ്. സംഗീതം ഒരുക്കിയിരിക്കുന്നത് സുബീർ അലി ഖാൻ, പശ്ചാത്തല സംഗീതം കെ പി. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റണി ഏലൂർ, കലാസംവിധാനം ബോബൻ കിഷോർ. മാർക്കറ്റിംഗ് 1000 ആരോസ്,ഡിജിറ്റൽ മാർക്കറ്റിങ്ങ് : സബിൻ ഫിലിപ്പ് എബ്രഹാം. ഫെബ്രുവരി മൂന്നിന് ബൂമറാംഗ് തിയേറ്ററുകളില്‍ എത്തും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top