25 April Thursday

'അലങ്കാരങ്ങളില്ലാതെ: സമീറ സനീഷിന്റെ ജീവിതം'- പുസ്തകം ആഷിക്ക് അബു മമ്മൂട്ടിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

കൊച്ചി> സമീറ സനീഷിന്റെ വ്യക്തിജീവിതവും സിനിമയിലെ കോസ്റ്റ്യൂം ഡിസൈനര്‍ എന്ന നിലയിലുള്ള കരിയര്‍ അനുഭവങ്ങളും ചേര്‍ത്തുവച്ച് ഡി സി ബുക്ക്സ് പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകം ‘അലങ്കാരങ്ങളില്ലാതെ- A designer’s diary’, പ്രകാശനം ചെയ്തു.

സമീറയുടെ ആദ്യത്തെ സിനിമയായ ഡാഡികൂളിന്‍റെ  സംവിധായകനായ ആഷിക്ക് അബു, ആദ്യനായകനായ മമ്മൂട്ടിയ്ക്ക്  നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.മാധ്യമപ്രവര്‍ത്തകയായ രശ്മി രാധാകൃഷ്ണനാണ് പുസ്തകം എഴുതിത്തയ്യാറാക്കിയിരിയ്ക്കുന്നത്.

പതിനൊന്നുവര്‍ഷമായി സിനിമാരംഗത്തുള്ള സമീറ വസ്ത്രാലങ്കാരരംഗത്ത് സ്വന്തം കയ്യൊപ്പ് ചാര്‍ത്തിയ കലാകാരിയാണ്.സാങ്കേതികരംഗത്ത് സ്ത്രീകള്‍ വിരളമായിരുന്ന ഒരു കാലത്ത് സിനിമയിലെത്തുകയും പ്രതിഭയും കഠിനാധ്വാനവും കൊണ്ട് തന്റേതായ ഇടം നേടുകയും ചെയ്ത സമീറയുടെ ഡിസൈനുകള്‍ ചുരുങ്ങിയകാലം കൊണ്ട് മലയാളസിനിമയിലും വിപണിയിലും ട്രെന്‍ഡ് ആയിമാറി.

രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സമീറ തമിഴിലും തന്റെ സാന്നിദ്ധ്യമറിയിച്ചു.ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന റെക്കോഡ് നേട്ടവുമായി  ലിംക ബുക്കിലും ഇടം നേടി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top