29 March Friday

സമൂഹത്തിലേക്ക് വിരൽ ചൂണ്ടി കുത്തും കോമയും

വെബ് ഡെസ്‌ക്‌Updated: Friday May 12, 2023

കോഴിക്കോട്> പുതുമുഖ സംവിധായകൻ ബിൻജാസ് കെ ബക്കർ രചനയും സംവിധാനവും നിർവഹിച്ച കുത്തും കോമയും ഷോർട്ട് ഫിലിം പുറത്തിറങ്ങി. സംവിധായകൻ സുനിൽ ഇബ്രാഹിമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷോര്‍ട് ഫിലിം റിലീസ് ചെയ്‌തത്. നടി അഖിലനാഥ്‌ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച 15 മിനുറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സമൂഹത്തിലെ വികല ചിന്തകളെ പൊളിച്ചെഴുതാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മലയാള സിനിമയിലെ പ്രശസ്‌തരായ ടെക്‌നിഷ്യൻസാണ് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത്.



ഇന്ന് റിലീസ് ആയ ചിത്രത്തിന് മലയാള സിനിമയിലെ നിരവധി പ്രമുഖർ ആശംസകൾ നേർന്നു. ചിത്രം യൂട്യൂബിൽ വൈബ്സ് ഓൺലൈൻ എന്ന ചാനലിൽ ലഭ്യമാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭിനേതാക്കള്‍: അഖില നാഥ്, ഹരിത നമ്പ്യാര്‍, ശരത്. പ്രൊഡ്യൂസര്‍:  അരുൺ പി കെ. കാമറ: മനോജ് എ കെ. മേക്കപ്: ഹര്‍ഷദ് മലയില്‍. പ്രൊഡക്ഷന്‍ കൺട്രോളര്‍: അര്‍ജു കെ എസ്. കളറിസ്റ്റ്: നികേഷ് രമേഷ്. സൗണ്ട് ഡിസൈന്‍: എ ബി ജുബിന്‍. എഡിറ്റിങ്: അയൂബ് ഖാന്‍. മ്യൂസിക്: എ ജി ശ്രീരാ​ഗ്. പിആര്‍ഒ:  രു​ഗിന്‍ പി കെ, അര്‍ജുന്‍ രാജന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top