23 April Tuesday

‘ബര്‍മൂഡ’; ഓഡിയോ മോഷൻ പോസ്റ്റർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021

കൊച്ചി > ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന  ‘ബര്‍മൂഡ’യുടെ ഓഡിയോ മോഷൻ പോസ്റ്റര്‍  മഞ്ജു വാര്യർ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തിറക്കി. 24 ഫ്രെയിംസിന്റെ ബാനറില്‍ ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രം 'കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് പുറത്തിറങ്ങുന്നത്.

കാശ്മീരിയായ ശെയ്‌ലീ കൃഷ്ണയാണ് നായിക. നവാഗതനായ കൃഷ്ണദാസ് പങ്കിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിക്കുന്നു. നായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണാണ് സംഗീതം. ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ എന്നിവർ പ്രധാന വേഷങ്ങളിലെത്തും. വസ്‌ത്രാലങ്കാരം സമീറ സനീഷും മേക്കപ്പ് അമല്‍ ചന്ദ്രനും നിർവഹിക്കും.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ രാജേഷ്, ഷൈനി ബെഞ്ചമിന്‍. അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പിആര്‍ഒ പി ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് ഹരി തിരുമല, മഹേഷ് മഹി മഹേശ്വർ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top