18 September Thursday

'അവന്‍ ഒരു ഭീകരവാദി' സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022

കൊച്ചി> കുവൈറ്റിലും കൊച്ചിയിലുമായി ചിത്രീകരിച്ച 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 'അവന്‍ ഒരു ഭീകരവാദി' സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങും. സുദര്‍ശനന്‍ കലാഭവനാണ് രചനയും സംവിധാനവും. എണ്‍പതുകളില്‍ നടന്‍ ഹരിശ്രീ അശോകന്‍, ജയറാം, മച്ചാന്‍ വര്‍ഗ്ഗീസ്, കലാഭവന്‍ സന്തോഷ് എന്നിവര്‍ക്കൊപ്പം മിമിക്രി അവതരിപ്പിച്ച കലാകാരനാണ് സുദര്‍ശനന്‍. 

20 വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടയിലുണ്ടായ സംഭവമാണ്  ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കലാസൗഹൃദത്തിന്റെ ബാനറില്‍ മനോജ് പിള്ള കൊല്ലം, സുരേഷ് ബാബു കുവൈറ്റ്, അജിത്ത് നീലേശ്വരം, ജോമോന്‍ വര്‍ഗ്ഗീസ്, സതീഷ് പിള്ള ആലപ്പി എന്നിവര്‍ ചേര്‍ന്നാണ്  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കലാസൗഹൃദം യുട്യൂബ്
 ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.



ശാന്തകുമാരി, അജിത്ത് ഞാറയ്ക്കല്‍, ബെന്നി കലാഭവന്‍, ഹരിശ്രീ ബേബി, ശ്രീധര്‍ പാലക്കാട്, ജോഷ്‌കുമാര്‍ കലൂര്‍, ആന്റണി പിഴല, സുനില്‍ കുമാര്‍ കലൂര്‍, ജയകൃഷ്ണന്‍ കലൂര്‍, അനൂപ് ഉദയംപേരൂര്‍, വിനയന്‍ തൃപ്പയാര്‍, രാജു തൃക്കളത്തൂര്‍, വാസുദേവന്‍ എന്‍ ടി തേവയ്ക്കല്‍, റഫീക്ക് കോഴിക്കോട്, ജ്യോതി കിഷോര്‍ പെരിഞ്ഞനം, വൈഗ മനോജ് കൊല്ലം, മീരാ സുലു, അഞ്ജന മനോജ് കൊല്ലം, ഹിമ വിനയന്‍ എന്നിവരാണ് അഭിനേതാക്കള്‍. സംവിധായകന്‍ സുദര്‍ശനനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അജ്മല്‍ വെണ്ണലയാണ് ഛായാഗ്രഹണം.

എഡിറ്റിങ് കെ ജി രതീഷാണ്. അനൂപ് ഉദയംപേരൂര്‍ കലാസംവിധാനവും മേക്കപ്പ് സത്യന്‍ തൃപ്പൂണിത്തുറയും നിര്‍വഹിച്ചിരിക്കുന്നു. സ്പെഷ്യല്‍ ഇഫക്ട് ബെര്‍ലിന്‍ മൂലമ്പള്ളി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെയ്ഷൂ വടുതല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സലീം കളമശേരി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top