25 April Thursday

"അത് ഞാൻ തന്നെ' സെൻ്റ് പീറ്റേർസ് ബർഗ്ഗിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

ഗുരുപൂർണ്ണിമയുടെ ബാനറിൽ എൻ സുചിത് രനിർമ്മിച്ച് നവാഗതനായ ജയചന്ദ്രൻ രചനയും സംവിധാനവുംനിർവ്വഹിക്കുന്ന "അത് ഞാൻ തന്നെ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം റഷ്യയിലെ സെൻ്റ്പീറ്റേർസ് ബർഗ്ഗിൽ തുടങ്ങി. ഡിസംബർ പത്തോടെ ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഇവിടെ പൂർത്തിയാകും.

പുതുമുഖ നായികാനായകന്മാരായ അശ്വിൻ, കൃഷ്‌ണപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ചിത്രത്തിൽ ജയചന്ദ്രൻ, ബാബു അന്നൂർ, ഗിരീഷ് കാറമേൽ, ചിത്ര, ശ്രീജ തുടങ്ങിയവരായിരുന്നു ആദ്യ ഷെഡ്യൂളിലെ അഭിനേതാക്കൾ. റഷ്യയിലെ മോസ്കോയും പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിൽ റഷ്യയിലെ കലാകാരൻമാരും പങ്കെടുക്കുന്നുണ്ട്‌. ചിത്രത്തിൻ്റെഅവസാന ഷെഡ്യൂൾരാജസ്ഥാനിലായിരുക്കും.

സുരേഷ് കണ്ണൂർക്കര, കുമാർ, അഷറഫ് അൽക്കോട്ടാസ് എന്നിവർ കോ പ്രൊഡ്യൂസർമാരായും, ലൈൻ പ്രൊഡ്യൂസറായി കമലാക്ഷൻ പയ്യന്നൂരും ഈ ബിഗ് ബജറ്റ് ചിത്രത്തിൻ്റെ പിന്നിലുണ്ട്. ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റ്യൻ, ഗാനരചന ജിനേഷ് കുമാർ എരമം, സംഗീതം ബിജിപാൽ, എഡിറ്റർ അഖിലേഷ് മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ഹരി വെഞ്ഞാറമൂട്, കലാ സംവിധാനം ബാലകൃഷ്‌ണൻ കൈതപ്രം, ചമയം പട്ടണംഷാ, വസ്ത്രാലങ്കാരം സുകേഷ്‌ താനൂർ, നിശ്ചല ഛായാഗ്രഹണം നൗഷാദ്‌ കണ്ണൂർ, പരസ്യകല അതുൽ കോൾഡ് ബ്രൂ, ഗ്രാഫിക്‌സ് ഷിബു, ചീഫ് അസ്സോസിയേറ്റ് ഡയറക്‌ട‌ർ ബാബുജോൺ, രാജേഷ്, അസ്സിസ്റ്റൻ്റ് ഡയറകടർ ആരാധ്യ, പിആർഒബിജുപുത്തൂര്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top