23 April Tuesday

ഷൂട്ടിംങിനിടെ ആസിഫ് അലിക്ക് പരിക്കേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ആസിഫ് അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന "എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലില്‍ സാരമായി പരിക്കേറ്റത്.

ഷൂട്ടിംങ്‌ മുന്നോട്ട് കൊണ്ടുപോകാന്‍ ആകാത്തവിധം പരിക്ക് ഗുരുതരമായതോടെ ആസിഫ് അലിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവാഗതനായ നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top