08 December Friday

അർജുൻ അശോകന്റെ 'തീപ്പൊരി ബെന്നി': ട്രെയിലർ പുറത്ത്; ചിത്രം 22ന് തിയറ്ററുകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

കൊച്ചി > അർജുൻ  അശോകൻ നായകനാകുന്ന പുതിയ ചിത്രം 'തീപ്പൊരി ബെന്നി'യുടെ ട്രെയിലർ പുറത്ത്. 22-ന് ചിത്രം തിയേറ്ററുകളിലെത്തും.   'വെള്ളിമൂങ്ങ', 'ജോണി ജോണി യെസ് അപ്പാ' എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് തീപ്പൊരി ബെന്നി സംവിധാനം ചെയ്യുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കറാണ് സിനിമയുടെ നിർമ്മാണം.
 
'രോമാഞ്ചം', 'പ്രണയവിലാസം' എന്നീ സിനിമകൾക്ക് ശേഷം അർജുൻ നായകനാകുന്ന ചിത്രമാണിത്. 'മിന്നൽ മുരളി'യിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് ചിത്രത്തിലെ നായിക. ജ​ഗദീഷും പ്രധാനവേഷം അവതരിപ്പിക്കുന്നു.

കാമറ: അജയ് ഫ്രാൻസിസ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ശ്രീരാഗ് സജി സംഗീതം നൽകുന്നു. കോ-പ്രൊഡ്യൂസേഴ്‌സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ. എഡിറ്റർ: സൂരജ് ഇ എസ്. പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി. പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: രാജേഷ് മോഹൻ. സൗണ്ട് ഡിസൈൻ: അരുൺ വർമ, എംപിഎസ്ഇ. സൗണ്ട് മിക്‌സിംഗ്: അജിത് എ ജോർജ്ജ്. കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ. സ്റ്റണ്ട്: മാഫിയ ശശി. മേക്കപ്പ്: മനോജ് കിരൺരാജ്.

 ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ: കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി. അസോസിയേറ്റ് ഡയറക്ടർ: പ്രിജിൻ ജെസ്സി, വിഎഫ്എക്‌സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്‌കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ട്രെയിലർ കട്സ്: കണ്ണൻ മോഹൻ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം: സെൻട്രൽ പിക്ചേഴ്‌സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top