20 April Saturday

'അന്വേഷിപ്പിന്‍ കണ്ടെത്തും'; ത്രില്ലര്‍ ചിത്രവുമായി ടൊവിനോ

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും'. തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. തെന്നിന്ത്യന്‍ സംഗീത സംവിധായകനായ സന്തോഷ് നാരായണന്‍ ആദ്യമായി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു. സൈജു ശ്രീധരന്‍ എഡിറ്റിങ്ങും മോഹന്‍ദാസ് കലാസംവിധാനവും സമീറ സനീഷ് വസ്ത്രാലങ്കാരവും സജി കാട്ടാക്കട ചമയവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

'അന്വേഷണങ്ങളുടെ കഥയല്ല... അന്വേഷകരുടെ കഥ...' എന്നതാണ് 90കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ടൊവിനോയ്‌ക്കൊപ്പം പ്രഗത്ഭരായ 60 ഓളം അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top