25 April Thursday

പ്രണയത്തിന്റെ തീവ്രതയുമായി "അനുരാഗം"; ടൈറ്റിൽ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 3, 2022

മനോഹരമായ പ്രണയങ്ങളുടെ കഥ പറഞ്ഞ് എത്തുന്നു ചിത്രമായ 'അനുരാഗ'ത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി  അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഷഹദ് നിലമ്പൂരാണ്. ലക്ഷ്മിനാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അശ്വിൻ ജോസാണ്.  മൂസി, ഷീല, ഗൗരി ജി കിഷൻ, ദേവയാനി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സുരേഷ് ഗോപി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്. ലിജോ പോൾ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ലിറിക്‌സ് - മനു മഞ്ജിത്, മുത്തുകുമാർ, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി, പ്രോജക്ട് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് സി എസ്, മേക്കപ്പ് - അമൽ ചന്ദ്ര, ട്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവിഷ് നാഥ്, ഡി ഐ - ലിജു പ്രഭാകർ, സ്റ്റിൽസ് - ഡോണി സിറിൽ, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോടൂത്ത്സ്, പി ആർ ഓ - വാഴൂർ ജോസ്,ആതിര ദിൽജിത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top