18 April Thursday

വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അഭിനയപ്രതിഭ

എം എസ്‌ അശോകൻUpdated: Friday Jul 31, 2020

കൊച്ചി > പരാതിയും പരിഭവങ്ങളുമില്ലാതെ മൂന്നുപതിറ്റാണ്ടിലേറെ മലയാള സിനിമയുടെ ഭാഗമായി നിന്ന അനിൽ മുരളി, പരുക്കൻ വേഷങ്ങൾക്ക്‌ പുതിയ നിർവചനം ചമച്ച കലാകാരനാണ്‌. സിനിമയിലെ വില്ലൻ വേഷങ്ങളിൽ ചാർത്തിയിരുന്ന പതിവ്‌ അലങ്കാരങ്ങളൊന്നും ആ പതിഞ്ഞ സാന്നിധ്യത്തിനില്ല. എങ്കിലും ചെറുവേഷങ്ങളെപ്പോലും വിശേഷപ്പെട്ടതാക്കാൻ അദ്ദേഹത്തിന്‌‌ കഴിഞ്ഞു. ചെറിയ ശരീരത്തിന്റെയും പതിഞ്ഞ ശബ്‌ദത്തിന്റെയും പരിമിതികളെ അഭിനയമികവിലൂടെ അതിജീവിച്ചു.

സീരിയലുകളിലൂടെയായിരുന്നു തുടക്കം‌. വിപുലമായ സൗഹൃദങ്ങൾ സിനിമാരംഗത്ത്‌ അവസരം തുറന്നിട്ടു. 1993ൽ വിനയൻ സംവിധാനം ചെയ്‌ത്‌  ‘കന്യാകുമാരിയിൽ ഒരു കവിത’യായിരുന്നു ആദ്യസിനിമ. തുടർന്നിങ്ങോട്ട്‌ ലെനിൻ രാജേന്ദ്രൻമുതൽ പുതിയ തലമുറയിലെ ലിജോ ജോസ്‌ പല്ലിശേരിയും അൻവർ റഷീദുംവരെയുള്ള സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലെത്തി. വില്ലൻ വേഷങ്ങൾതന്നെയായിരുന്നു കൂടുതലും. പൊലീസ്‌ വേഷങ്ങളും ശ്രദ്ധനേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top