25 April Thursday

ആനന്ദ്‌ പട്‌വർധന്റെ "റീസൺ' മലയാളം പതിപ്പ്‌ ഓൺലൈൻ പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

പ്രശസ്‌ത സംവിധായകൻ ആനന്ദ്‌ പട്‌വർധന്റെ "റീസൺ' ഓൺലൈൻ പ്രദർശനം ഒരുക്കുന്നു. FFSI KERALAM സ്ട്രീമിംഗ് സൈറ്റായ ffsikeralam.online ല്‍ ആണ് റീസണ്‍ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 29, 30 തീയതികളില്‍ രാവിലെ 9 മണിമുതല്‍ സിനിമ സൈറ്റില്‍ ലഭ്യമാകും. 30 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ആനന്ദ് പട്‌വര്‍ദ്ധന്‍ സംവദിക്കാൻ ഓണ്‍ലൈനില്‍ എത്തിച്ചേരും.

ആസൂത്രിതമായി നമ്മുടെ രാജ്യത്ത് ഫാസിസം നടപ്പില്‍ വരുത്തുന്നതിന്റെ, എതിര്‍ശബ്ദങ്ങളെ തുടച്ചു നീക്കുന്നതിന്റെ, ദേശീയതയുടെ പേരില്‍ എന്ത് അക്രമവും നടപ്പിലാക്കുന്നതിന്റെ നടുക്കുന്ന ദൃശ്യപരമ്പരയാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയായ റീസണ്‍ അഥവാ വിവേകം.

സമീപകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ അങ്ങേയറ്റം സത്യസന്ധമായി പിന്തുടരുന്ന ഈ ഡോക്യുമെന്ററി എണ്ണൂറിലധികം മണിക്കൂറുകള്‍ ചിത്രീകരിച്ചതിന് ശേഷം ഇരുനൂറ്റി അറുപത് മിനുട്ടുകളിലേക്ക് എഡിറ്റ്‌ ചെയ്ത് ചുരുക്കപ്പെട്ടതാണ്. ഈ ചിത്രം പുറത്തുവരാതിരിക്കാനായി അധികാരികള്‍ നടത്തിയ എല്ലാ ശ്രമങ്ങളെയും ദീര്‍ഘമായ നിയമപോരാട്ടത്തിലൂടെ അതിജീവിച്ചാണ് ആനന്ദ് പട്‌വര്‍ദ്ധന്‍ ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചത്. എട്ട് അധ്യായങ്ങളിലായി പരസ്പരബന്ധിതമായി അവതരിപ്പിക്കപ്പെടുന്ന ഈ ആശയങ്ങള്‍ അനുദിനം നമ്മളുടെ ജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരളം റീസണ്‍ മലയാളം പതിപ്പ് ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുന്നത്.

FFSI യുടെ നേതൃത്വത്തിൽ പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പ്രവര്‍ത്തകരാണ് ഈ ചിത്രത്തിന്റെ അയ്യായിരത്തോളം ഉപശീര്‍ഷകങ്ങള്‍ മലയാളത്തിലാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top