27 April Saturday

അമ്പലമുക്കിലെ വിശേഷങ്ങൾ റിലീസിന് ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

കൊച്ചി> ഗോകുൽ സുരേഷ് നായകനായി ജയറാം കെെലാസ് സംവിധാനം ചെയ്യുന്ന "അമ്പലമുക്കിലെ വിശേഷങ്ങൾ" റിലീസിനു തയ്യാറെടുക്കുന്നു.  ചിത്രത്തിത്തിന്റെ മോഷൻ പോസ്റ്ററും, ഒരു ഗാനവും ഇതിനോടകം പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

അക്കല്ദാമയിലെ പെണ്ണ് എന്ന ചിത്രമായിരുന്നു ജയറാം കൈലാസിന്റെ ആദ്യ ചിത്രം. ചിത്രത്തിന് കേരള ഫിലിം ക്രിസ്‌ടിക് അസോസിയേഷന്റെ സംവിധാനത്തിനുള്ള പ്രതേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

ചന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിക്കുന്ന ചിത്രത്തിന്റെ  കഥയും തിരക്കഥയും ഉമേഷ് കൃഷ്ണനാണ് എഴുതുന്നത്. ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുദീർകാരമന എന്നിവർ പ്രാധാന വേഷത്തിൽ എത്തുന്നു.

മനോജ് ഗിന്നസ്സ്, ഹരികൃഷ്ണൻ, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി, ഉല്ലാസ് പന്തലം, അനീഷ് ജി മേനോൻ, കൂട്ടിയ്ക്കൽ ജയചന്ദ്രൻ, മറീന മെെക്കിൾ, സോനാ നായർ, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രൻ, സുജാത മഠത്തിൽ, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുൾ റഹീം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ- മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഭാരത് ചന്ദ്, സംഗീതം- അരുൾ ദേവ്, രഞ്ജിൻ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ്, എഡിറ്റർ-രഞ്ജൻ എബ്രാഹം,സൗണ്ട്- വിനോദ് ലാൽ മീഡിയ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top