18 April Thursday

ആമസോൺ പ്രൈം വീഡിയോ മലയാളം ത്രില്ലർ " കോൾഡ് കേസ്"ന്റെ ട്രൈലെർ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കൊച്ചി : പൃഥ്വിരാജ് സുകുമാരനും അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്ന മലയാളം ത്രില്ലർ " കോൾഡ് കേസ്"ന്റെ ട്രൈലെർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി.  ഛായാഗ്രാഹകൻ  തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോൾഡ് കേസ്, ആൻ്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ചിത്രത്തിൻറെ ഗ്ലോബൽ പ്രീമിയർ ആരംഭിക്കും.

സങ്കീർണമായ ഒരു കൊലപാതകം കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് കോൾഡ്  കേസ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനെത്തുന്ന തിരുവനന്തപുരത്തെ സമർഥനായ പോലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ്  പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.  സമാന്തരമായ അന്വേഷണ വഴികളിലൂടെ നീങ്ങുന്ന എസിപി സത്യജിത്തും  അന്വേഷണാത്മക മാധ്യമപ്രവർത്തക മേധാ പത്മജയും (അദിതി ബാലൻ)  അവിശ്വസനീയമായ ചില  രഹസ്യങ്ങൾ കണ്ടെത്തുന്ന ഹൊറർ ഇൻവെസ്റ്റിഗേഷൻ സിനിമ.

സൂഫിയും സുജാതയും, സീയു സൂൺ,  ജോജി,  ഹലാൽ ലൗ സ്റ്റോറി, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ പ്രൈം വീഡിയോ അവതരിപ്പിക്കുന്ന ആറാമത്തെ മലയാളം ഡയറക്റ്റ്  ടു സർവീസ് ഓഫറിംഗാണ് ഗോൾഡ് കേസ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top