15 December Monday

ഇൻസ്റ്റഗ്രാമിനൊപ്പം അല്ലു അർജുൻ; പുഷ്പ 2വിന്റെ ലൊക്കേഷൻ റീൽ പുറത്തുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2023

facebook

ഇൻസ്റ്റഗ്രാമിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ റീലിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് അല്ലു അർജുൻ. തന്റെ സ്വകാര്യജീവിതത്തിലെയും പുഷ്പ 2 ദ റൂളിന്റെ സെറ്റുകളിലേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒരവസരം ഒരുക്കുകയാണ് ഇൻസ്റ്റാഗ്രാം റീലിലൂടെ.

ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @instagram-ലൂടെയാണ് അല്ലു അർജുൻ വിശേഷങ്ങൾ പങ്കുവെച്ചത്. സംവിധായകൻ സുകുമാർ അല്ലു അർജുൻ അഭിനയിക്കുന്ന ഒരു രംഗം സംവിധാനം ചെയ്യുന്ന ദൃശ്യവും റീലിൽ കാണാം. പുഷ്പ-ദ റൈസിലെ പുഷ്പരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടനുള്ള അറുപത്തിയൊമ്പതാമത് ദേശീയ അവാർഡ് അല്ലു അർജുൻ നേടിയിരുന്നു.

മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ സുകുമാറാണ് പുഷ്പ 2: ദ റൂൾ സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.  രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് നിർമ്മിക്കുന്നത്. ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സംഗീതം: ദേവി ശ്രീ പ്രസാദ് (ഡിഎസ്പി), ഛായാഗ്രഹണം: മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ്, പിആർഒ: ആതിരാ ദിൽജിത്ത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top