29 March Friday

ഹിന്ദു ക്രിസ്ത്യൻ പ്രണയം, 'ആഹാ സുന്ദര' ട്രെയിലർ ശ്രദ്ധനേടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 5, 2022

നാനി നായകനായി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അന്റെ സുന്ദരനികി’. നസ്രിയ നസീമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നസ്രിയയുടെ ടോളിവുഡിലെ അരങ്ങേറ്റമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ക്രിസ്ത്യൻ വിവാഹ വേഷത്തിൽ ഗൗൺ അണിഞ്ഞു നിൽക്കുന്ന നസ്രിയക്കൊപ്പം സ്യൂട്ട് അണിഞ്ഞു നിൽക്കുന്ന നാനിയുടേതായിരുന്നു ആദ്യ പോസ്റ്റർ. പരമ്പരാഗത സാരി അണിഞ്ഞു ഹിന്ദു വധുവായ നസ്രിയക്കൊപ്പം മുണ്ടും വേഷ്‌ടിയും ഉടുത്ത നാനിയാണ് രണ്ടാമത്തെ പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്.

ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ ആരാധകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ കഥ പറയുന്നതാണ് സിനിമ. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ക്രിസ്ത്യൻ യുവതി ലീലയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. രണ്ടുപേരുടെയും പ്രണയവും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം.ജൂണ്‍ 10 ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top