18 December Thursday

ആക്‌ഷൻ ലുക്കിൽ മമ്മൂട്ടി : ഏജന്റിന്റെ പുതിയ പോസ്റ്റർ റിലീസായി

വെബ് ഡെസ്‌ക്‌Updated: Thursday Mar 2, 2023

കൊച്ചി> പാൻ ഇന്ത്യൻ ചിത്രം ഏജന്റിൽ ആക്ഷൻ ലുക്കിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. മലയാളം,തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ റിലീസാകുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം അഖിൽ,ആഷിഖ് നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസിനാണ്.

തെലുങ്കിലെ യുവതാരം അഖിൽ അഖിനേനിയും മമ്മൂട്ടിയും ആദ്യമായി ഒരുമിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഏപ്രിൽ 28 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. കേന്ദ്ര കഥാപാത്രമായ മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ്‌ മമ്മൂട്ടി എത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top