17 September Wednesday

നടി മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും വിവാഹിതരായി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ചെന്നൈ > തെന്നിന്ത്യൻ സിനിമാതാരങ്ങളായ മഞ്ജിമ മോഹനും ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ റിസോര്‍ട്ടില്‍  അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളായ മഞ്ജിമ ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് നായികയായി അരങ്ങേറിയത്. ബാലതാരമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്‌താരം കാര്‍ത്തിക്കിന്റെയും രാഗിണിയുടെയും മകനാണ്‌ ഗൗതം കാര്‍ത്തിക്. മണിരത്നത്തിന്റെ കടല്‍(2013) ആണ് ​ഗൗതമിന്റെ അരങ്ങേറ്റ ചിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top