02 July Wednesday

വിൽ സ്‌മിത്തിനെ പത്തുവർഷത്തേക്ക് വിലക്കി ഓസ്‌കർ അക്കാദമി

വെബ് ഡെസ്‌ക്‌Updated: Saturday Apr 9, 2022

ലോസ്‌ ആഞ്ചലസ്‌ > നടൻ വിൽ സ്‌മിത്തിനെ പത്തുവർഷത്തേക്ക് ഓസ്‌ക‌ർ ചടങ്ങുകളിൽനിന്ന് വിലക്കി. ഭാര്യ ജെയ്‌ഡ സ്‌മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ ഓസ്‌ക‌ർ വേദിയിൽ മുഖത്തടിച്ചതിനാണ് വിൽ സ്‌മിത്തിനെ വിലക്കിയത്. വെള്ളിയാഴ്‌ച ചേര്‍ന്ന അക്കാദമിയിലെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് വിൽ സ്‌മിത്തിനെ വിലക്കാൻ തീരുമാനിച്ചത്. അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി വില്‍സ്‌മിത്ത് അറിയിച്ചു.

മികച്ച നടനുള്ള ഓസ്‌കർ പുരസ്ക്കാരം സ്വന്തമാക്കി രണ്ടാഴ്‌ച പിന്നിടുമ്പോഴാണ് വിൽ സ്‌മിത്തിനെതിരെ കടുത്ത നടപടിയുമായി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആൻഡ് സയൻസസ് രംഗത്തെത്തിയത്. വിലക്ക് നിലവിൽ വരുന്നതോടെ അക്കാദമിയുടെ ഒരു ചടങ്ങിലും നേരിട്ടോ അല്ലാതെയോ ഇക്കാലയളവില്‍ വിൽ സ്‌മിത്തിന് പങ്കെടുക്കാനാകില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top