13 July Sunday

സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 4, 2023

കൊച്ചി > സിനിമ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ടൊവിനോയ്ക്ക് കാലിന് പരിക്കേറ്റത്.  പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് പരിക്ക് പറ്റിയത്.

പരിക്ക് ഗുരുതരമല്ലെന്നും  ഒരാഴ്ച വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക് നിർത്തിവച്ചെന്നും ഒരാഴ്ച്ചക്കു ശേഷം ചിത്രീകരണം പുനരാരംഭിക്കുമെന്നും സംവിധായകന്‍ ലാല്‍ ജൂനിയര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top