26 April Friday

നടി സുലോചന ലട്കർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

സുലോചന ലട്കർ

മുംബൈ > ഹിന്ദിയിലും മറാഠിയിലുമായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച പ്രമുഖ നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഞായർ വൈകിട്ട്‌ ആറോടെയായിരുന്നു അന്ത്യം. പൊതുദർശനത്തിനുശേഷം തിങ്കൾ വൈകിട്ട് മുംബൈ ശിവാജി പാർക്കിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

ബോളിവുഡ്‌ ചിത്രങ്ങളിൽ അമ്മ വേഷത്തിലാണ്‌ സുലോചന ശ്രദ്ധനേടിയത്‌. സുനിൽ ദത്ത്, രാജേഷ് ഖന്ന, ദേവ് ആനന്ദ്, ശശി കപൂർ, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി വേഷമിട്ടു.1999ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.  1940കളിൽ മറാഠി ചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തിയ സുലോചന പിന്നീട് ഹിന്ദി സിനിമകളുടെയും  ഭാഗമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top