09 December Saturday

നടി സീമ ദേവ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 24, 2023

മുംബെെ > പ്രമുഖ മറാത്തി ചലച്ചിത്ര നടി സീമ ദേവ് (81) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് മുംബെെ ബാന്ദ്രയിലെ വസതിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ആനന്ദ്, കോറാ കാ​ഗസ്, എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സീമ. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

2021-ൽ പുറത്തിറങ്ങിയ ജീവൻ സന്ധ്യ എന്ന മറാത്തി ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. മൂന്ന് വർഷമായി അൽഷിമേഴ്‌സ് ബാധിതയായിരുന്നു. സീമാ ദേവിന്റെ ഭർത്താവും നടനുമായ രമേശ് ദേവ് കഴിഞ്ഞ വർഷമാണ് മരിച്ചത്. അജിങ്ക്യ ദേവ്, സംവിധായകൻ അഭയ് ദേവ് എന്നിവരാണ് മക്കൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top