15 July Tuesday

2018 ഒടിടിയിലേക്ക് ; റിലീസ് ജൂൺ ഏഴിന്

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ജൂഡ് ആന്റണി ജോസഫ് ചിത്രം 2018- എവരിവൺ ഈസ് എ ഹീറോ ഒടിടിയിലേക്ക്. ചിത്രത്തിന്റെ റിലീസ് തിയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ജൂൺ ഏഴിന് സോണി ലിവിൽ ചിത്രം പ്രദർശനത്തിനെത്തും. മെയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്‌തത്.

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ലാൽ, അപർണ്ണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, കലൈയരസൻ, തൻവി റാം, നരേൻ, സുധീഷ്, സിദ്ദിഖ്, അജു വർഗ്ഗീസ്, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top