24 April Wednesday

വൈക്കം മുഹമ്മദ് ബഷീര്‍ യുവസാഹിത്യ ക്യാമ്പ് ജൂലൈ 4ന്

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

ഫറോക്ക്> വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തെട്ടാം ചരമവാർഷികത്തിൽ ഒരുക്കുന്ന ബഷീർ ഫെസ്റ്റിൽ യുവ സാഹിത്യകാരൻമാർക്കായി കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാഹിത്യക്യാമ്പ് ഒരുക്കുന്നു. ജൂലൈ നാലിന് ബേപ്പൂരിൽ ബഷീറിൻ്റെ വസതിയായ വൈലാലിൽ നടക്കുന്ന ക്യാമ്പിൽ 15- 30 വയസിനിടെയുള്ള 100 പേർക്കാണ്  അവസരം.

സാഹിത്യകാരൻ സുഭാഷ് ചന്ദ്രനാണ് ക്യാമ്പിന്റെ ഡയറക്ടർ. സച്ചിദാനന്ദൻ, എം മുകുന്ദൻ തുടങ്ങി നിരവധി പ്രശസ്തരായ എഴുത്തുകാരുടെ സാന്നിധ്യവും ക്യാമ്പിലുണ്ടാകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  'ഞാനറിയുന്ന ബഷീർ ' എന്ന വിഷയത്തിൽ മൂന്ന് പുറത്തിൽ കവിയാത്ത ഒരു കുറിപ്പ്  തയാറാക്കി പേര് വിവരങ്ങൾ സഹിതം  28 മുമ്പായി  ഇ-മെയിൽ അയക്കണം: basheerfest@gmail.com. വിശദവിവരങ്ങൾക്ക് 7736189714 എന്ന നമ്പറിൽ വിളിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top