03 July Thursday

വി എസിന്റെ ജീവിതകഥ ‘ഒരു സമര നൂറ്റാണ്ട്’ പ്രകാശനം പിറന്നാൾ ദിനത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

കൊച്ചി> ജനനായകൻ വി എസ് അച്യുതാനന്ദന്റെ ജീവിതകഥ അദ്ദേഹത്തിന്റെ  നൂറാം  പിറന്നാൾ ദിനത്തിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്നു. കെ വി സുധാകരൻ രചിച്ച ‘ഒരു സമര നൂറ്റാണ്ട് ’ എന്ന പുസ്തകമാണ്  ഒക്ടോബർ 20ന് പുറത്തിറക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടേയും പ്രകാശ വഴികളിലേക്ക് കേരളം നടന്നടുത്തത് ഒത്തിരി ചരിത്രപടവുകൾ കയറിയും ഇറങ്ങിയുമാണ്. ഈ ചരിത്രസന്ദർഭങ്ങൾക്കെല്ലാം സാക്ഷിയായും സഹായിയായും പ്രവർത്തിച്ച ജീവിതമാണ് വി എസ് അച്യുതാനന്ദന്റെത്. അത് അടയാളപെടുത്താനുള്ള  ശ്രമമാണ് ഈ പുസ്തകമെന്ന് രചയിതാവ് പറയുന്നു .

300 രൂപ വിലവരുന്നപുസ്തകം chinthapublishers@gmail.com  ഇൽ മുൻക്കൂർ ഓർഡർ നൽകാം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top