27 March Monday

മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി കെ ദീപയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023

ആലപ്പുഴ> ഈ വർഷത്തെ മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരത്തിന് കഥാകാരി വി.കെ.ദീപ അർഹയായി. വി.കെ.ദീപയുടെ 'വുമൺ ഈറ്റേഴ്സ്'എന്ന ചെറുകഥാ സമാഹാരമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

15000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ജനുവരി 26 ന് മുതുകുളത്തു ചേരുന്ന സമ്മേളനത്തിൽ വച്ച് എ.എം.ആരീഫ് എം.പി സമ്മാനിക്കും. അദ്ധ്യാപികയായ വി.കെ.ദീപ മഞ്ചേരി  സ്വദേശിയാണ്. ജന്മാന്തര സ്നേഹ സഞ്ചാരി, ഹൃദയഭുക്ക് എന്നിവയാണ് മറ്റു കഥാസമാഹാരങ്ങൾ.ഒ.വി.ഉഷ, ചന്ദ്രമതി, ഡോ: ഡൊമനിക്ക് ജെ.കാട്ടൂർ എന്നിവരടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top