18 April Thursday
ഉദയ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ പ്രകാശനം ചെയ്‌തു

എൻ രാജന്റെ കഥകൾ കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകൾ– മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 3, 2023

കൊച്ചി> ദേശാഭിമാനി വാരികയിലെ ചീഫ്‌ സബ്‌ എഡിറ്ററും കഥാകൃത്തുമായ  എൻ രാജന്റെ കഥാ സമാഹാരം ‘ഉദയ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്‌സ്‌ ക്ലബ്ബ്‌’ മന്ത്രി പി രാജീവ്‌ പ്രകാശനം ചെയ്‌തു. കഥാകൃത്ത്‌ പി എഫ്‌ മാത്യൂസ്‌  പുസ്‌തകം ഏറ്റുവാങ്ങി. എൻ രാജന്റെ കഥകൾ  ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു.  ഇന്നത്തെ കാലഘട്ടത്തിന്റെ ലാഭാധിഷ്‌ഠിതമായ കാഴ്‌ചപ്പാടുകളെ കഥയിലേക്ക്‌ ചുരുക്കി കയ്യടക്കത്തോടെ  അവതരിപ്പിക്കാൻ രാജന്‌ കഴിഞ്ഞു. സങ്കീർണ്ണതകളില്ലാത്ത ലളിതമായി കഥപറയുന്നതാണ്‌ രാജന്റെ ശൈലിയെന്നും  രാജീവ്‌ പറഞ്ഞു.

ഓർമ ഇല്ലാതായാലുള്ള അർത്ഥമില്ലായ്‌മയാണ്‌ രാജനെന്ന കഥാകൃത്ത്‌ സമർത്ഥമായി കൈകാര്യം ചെയ്തതെന്ന്‌ പി എഫ്‌ മാത്യൂസ്‌ പറഞ്ഞു. ഓർമകളുണ്ടായിരിക്കണം എന്ന്‌ ഓർമിപ്പിക്കുന്നതാണ്‌ രാജന്റെ കഥകളെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ദേശാഭിമാനി യൂണിറ്റിലെ പി കണ്ണൻനായർ ഹാളിൽ നടന്ന ചടങ്ങിൽ അസോസിയേറ്റ്‌ എഡിറ്റർ സി ശ്രീകുമാർ അധ്യക്ഷനായി. കഥാകൃത്ത്‌ ജോർജ്‌ ജോസഫ്‌ കെ,  ന്യൂസ്‌ എഡിറ്റർ ആർ സാംബൻ, ബ്യൂറോ ചീഫ്‌ ടി ആർ അനിൽകുമാർ, സിപിഐ എം ദേശാഭിമാനി കൊച്ചി ലോക്കൽ സെക്രട്ടറി എ ബി അജയഘോഷ്‌ , ചീഫ് സബ് എഡിറ്റർ പി വി ബിന്ദു എന്നിവർ സംസാരിച്ചു. 13 കഥകളുടെ സമാഹാരമായ പുസ്തകം  തൃശൂർ തിങ്കൾ ബുക്‌സാണ്‌ പ്രസിദ്ധീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top