25 April Thursday

അന്വേഷണത്തിന്റെ അവസാനം

അഭിലാഷ് മേലേതില്‍Updated: Monday Oct 1, 2018

അഭിലാഷ് മേലേതില്‍

അഭിലാഷ് മേലേതില്‍

നോര്‍വേയില്‍നിന്നുള്ള എഴുത്തുകാരന്‍ കാള്‍ ഒവേ നോസ്‌ഗാര്‍ഡിന്റെ "The End : My Struggle Book 6 " എന്ന കൃതിയെപ്പറ്റി അഭിലാഷ് മേലേതില്‍ എഴുതുന്നു.

Knausgaard -ന്റെ "The End : My Struggle Book 6 " തുടങ്ങുന്നത് ഒരു കാറിനുള്ളിലിരുന്ന്(ഓഡി) ഇതെങ്ങനെ ഓടിയ്ക്കും എന്നാലോചിയ്ക്കുന്ന എഴുത്തുകാരന്റെ ചിത്രത്തോടെയാണ്. അഥവാ താനാണ് ഈ കഥയിലെ വിഡ്ഢി എന്നതാണ് ആറു പുസ്തകങ്ങളുടെ ഈ സീരീസിലുടനീളം എഴുത്തുകാരൻ നമ്മളോട് പറയുന്നത്. "I’m an engineer of the soul" എന്ന് ഒരു സ്ഥലത്തു അയാൾ സുഹൃത്തിനോട് പറയുമ്പോൾ സുഹൃത്തിന്റെ മറുപടി ഇതാണ് - “I’d say garbage man of the soul would be more accurate.”. നോസ്ഗാർഡ് അച്ഛനെക്കുറിച്ചാണ്, അച്ഛനും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഈ നോവൽ, എന്നാവർത്തിയ്ക്കുന്നുമുണ്ട്. അതാണ് അയാളുടെ "സ്ട്രഗിൾ". എന്നാൽ അച്ഛൻ മാത്രമല്ല ആ സമരത്തിന്റെ ഭാഗമാകുന്നത്‌. അയാളോട് ബന്ധപ്പെട്ട ഏതൊരാളും അതിന്റെ പൽച്ചക്രങ്ങൾക്കിടയിൽ കുരുങ്ങുന്നു. ചിലർ അയാളോട് രാജിയാകുന്നു. ചിലരോട് അയാളും. "എന്റെയുള്ളിൽ ഒരഗാധഗർത്തം രൂപം കൊണ്ടു" എന്ന് ആദ്യപുസ്തകത്തിൽ നോസ്ഗാർഡ് എഴുതുന്നുണ്ട്. ആറാമത്തെ പുസ്തകത്തിന്റെ അവസാനത്തിൽ ആ ഇരുളിനോടും അയാൾ സമരസപ്പെടുന്നു. ഈ പ്രൊജക്റ്റിന്റെ ആകെത്തുകയെന്താണ്? അതിനയാൾ കൊടുത്ത വിലയെന്താണ്? അതിന്റെ സംഗ്രഹമാണ് ഈ പുസ്തകം.

നോവലിന്റെ തുടക്കത്തിൽ അയാളുടെ ആദ്യ പുസ്തകം പുറത്തുവരുന്നതിനുമുന്നെ മാനുസ്ക്രിപ്റ്റ് വായിച്ച ആളുകളുടെ പ്രതികരണങ്ങൾ നമ്മൾ കാണുന്നു. അയാളുടെ ചെറിയച്ഛനൊഴികെ അധികം പേർക്കും അവരുടെ കഥകൾ നോവലിന് ഉപയോഗിയ്ക്കപ്പെടുന്നതിൽ വളരെയൊന്നും വിഷമമുള്ളതായിക്കാണുന്നില്ല. ചിലർ അതാസ്വദിയ്ക്കുന്നതുപോലുമുണ്ട്. ചെറിയച്ഛൻ കേസ് കൊടുക്കുക മാത്രമല്ല, പത്രങ്ങളെ ഉപയോഗിച്ചും എഴുത്തുകാരനെ വേട്ടയാടുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കളും പബ്ലിഷറും കുടുംബവും അയാൾക്കൊപ്പം നിൽക്കുന്നു. ചെറിയച്ഛന്റെ ആരോപണം തന്റെ അമ്മയെയും സഹോദരനെയും നോസ്‌ഗാർഡ് നുണയെഴുതിപ്പിടിപ്പിച്ചു അപകീർത്തിപ്പെടുത്തിയെന്നതാണ്. എഴുത്തുകാരന് തന്റെ തന്നെ ഓർമ്മയെപ്പറ്റി സംശയമുണ്ടാകുന്നു. അച്ഛൻ കുടിച്ചു മരിച്ചുകിടക്കുന്നതും ആ വീട്ടിലെ ദയനീയമായ ചുറ്റുപാടുകളുമൊന്നും യാഥാർത്ഥ്യമായിരുന്നില്ലേ? നോവലിന്റെ അന്ത്യത്തിൽ ഒരിടത്തു അയാൾക്ക്‌ തന്റെ ചോദ്യങ്ങൾക്ക് ഒദ്യോഗികമായിത്തന്നെ ഉത്തരം കിട്ടുന്നുണ്ട്. എന്നാലും എന്താണ് അയാൾ ഇതുപോലെ സദാ സമ്മർദ്ദമുള്ള ഒരു പ്രൊജക്റ്റ് ഏറ്റെടുക്കാൻ ഉള്ള കാരണം, ഒരാളും സ്വജീവിതത്തെക്കുറിച്ചു വെളിപ്പെടുത്താൻ സാധ്യതയില്ലാത്ത വിശദശാംശങ്ങൾ അതിൽ ഉൾക്കൊള്ളിയ്ക്കാൻ കാരണം? നാർസിസിസം എന്നാണ് ആരോപണമെങ്കിൽ നോവലിന്റെ ലോകമെങ്ങുമുള്ള അസാധാരണമായ വാണിജ്യവിജയത്തിലും അതേ താൽപ്പര്യങ്ങൾ - മറ്റുള്ളവരുടെ സ്വകാര്യത്തിലേയ്ക്ക് ഒളിഞ്ഞുനോക്കാനുള്ളത് - ഉണ്ടാകണമല്ലോ? അപ്പോൾ വായനക്കാരും അതിൽ പങ്കാളികളല്ലേ? ആത്യന്തിക സത്യമെന്ത് എന്നതാണ് ഇവിടെ ശരിയ്ക്കുള്ള അന്വേഷണം. നോസ്‌ഗാർഡ് തന്നെ ഇത് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. അതറിയാൻ താൻ തന്നിലേയ്ക്ക് തന്നെ നോക്കുകയാണ്. അപ്പോൾ ഞാൻ നിങ്ങൾ എന്ന അതിർത്തി മാഞ്ഞുപോകുന്നു. എന്നാൽ അതുമാത്രമല്ല അയാൾ മനസ്സിലാക്കുന്നത് :- "The number of people we come close to during our lives is small, and we fail to realise how infinitely important each and every one of them is to us until we grow older and can see things from afar. When I was sixteen, I thought life was without end, the number of people in it inexhaustible. This was by no means strange, since right from starting school at the age of seven I’d been surrounded by hundreds of children and adults; people were a renewable resource, found in abundance, but what I didn’t know, or rather had absolutely no conception of, was that every step I took was defining me, every person I encountered leaving their mark on me, and that the life I was living at that particular time, boundlessly arbitrary as it seemed, was in fact my life. That one day I would look back on my life, and this would be what I looked back on. What then had been insignificant, as weightless as air, a series of events dissolving in exactly the same way as the darkness dissolved in the mornings, would twenty years on seem laden with destiny and fate."

നോവലിന്റെ മധ്യഭാഗത്തു 650-ഓളം പേജുകളിൽ ("The Name and the Number ") താൻ വായിച്ച, തന്നെ സ്വാധീനിച്ച പുസ്തകങ്ങളെക്കുറിച്ചു എഴുതുമ്പോഴും ഈ ദ്വന്ദങ്ങളാണ് അയാളുടെ മനസ്സിൽ. പോൾ സെലാന്റെ കവിത, അമ്മയുടെ മരണത്തെക്കുറിച്ച് ഹാൻഡ്‌കെ എഴുതിയ നോവെല്ല("A Sorrow Beyond Dreams"), തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഗോംബ്രോവിക്സിന്റെ ഡയറികൾ, ഡെത്ത് ഓഫ് വെർജിൽ തുടങ്ങി അനവധി പുസ്തകങ്ങളെ ഈ നോവലിൽ പരാമർശിയ്ക്കുന്നുണ്ട്. എഴുത്തുകാരെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും എഴുതുന്നതിൽ മിടുക്കുകൂടും നോസ് ഗാർഡിന് ("In Faulkner the past is like a void and unclear, differing radically from Joyce’s past, which above all is the past of culture, that which is devised and created, Odysseus and Circe, Dante and Shakespeare, a past to which one relates through the intellect, whereas the past in Faulkner’s work is nameless and without language, and may only be sensed or felt. The difference is reflected too in the titles. Both are intertextual, Joyce finding his in Homer, Faulkner in Shakespeare, but while Joyce uses a name, Ulysses, and brings a culture to life, Faulkner uses a phenomenon of the world, sound/noise/commotion, and another from the domain of the human, fury/rage/anger, both timeless"). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു :- “The difference is that Madame Bovary, Don Quixote and Hamlet reside in history, whereas in the case of Leopold Bloom, Molly Bloom and Stephen Dedalus the opposite holds and history resides in them. The new in Joyce and modernist literature is in the weakening of the boundary between the self and the outside world, so radical that the relationship becomes near-osmotic”

അപ്പോഴും ഹിറ്റ്ലറെ സംബന്ധിച്ച നോവലിലെ ദീർഘമായ കുറിപ്പിന്റെ ഉദ്ദേശ്യമെന്ത് എന്ന ചോദ്യം നമ്മുടെ മനസ്സിലുയരുന്നു. തന്റെ നോവലിന് മിൻ കാംഫ് എന്നു പേരിടാൻ കാരണം സുഹൃത്തിന്റെ അഭിപ്രായമാണെന്ന് നോസ് ഗാർഡ് പറയുന്നുണ്ട്. അതോടെ ആ പുസ്തകം വായിയ്ക്കേണ്ടത് ആവശ്യവുമായി. താൻ ഒളിപ്പിച്ചുവച്ചാണ് അത് വായിച്ചതെന്നാണ് നോസ് ഗാർഡ് പറയുന്നത്. ആ പുസ്തകം വായിയ്ക്കുന്നതിൽ വൈക്ളബ്യമുണ്ട് അയാൾക്ക്‌. എന്നാൽ മേൽപ്പറഞ്ഞതുപോലെ സത്യമെന്ത് എന്നതാണ് അയാൾ ആ പുസ്തകത്തിലും ചുഴിഞ്ഞുനോക്കുന്നത്. ഹിറ്റ്ലർ സ്വയം സൃഷ്ടിയല്ല. സമൂഹമാണ് അയാളെയും ഉണ്ടാക്കുന്നത്. ഹിറ്റ്ലറെ ആവശ്യമുള്ളവരുണ്ടായിരുന്നു, അതുകൊണ്ട് അയാളുണ്ടായി. കൂട്ടത്തിൽ Kershaw - യുടെ പ്രശസ്ത പുസ്തകങ്ങളിലെ(HItler - Hubris, Nemesis) ഹിറ്റ്ലറെപ്പറ്റിയുള്ള പല കണ്ടെത്തലുകളും അഭിപ്രായങ്ങളും, പലരുടെ എഴുത്തുകൾ ഉദാഹരിച്ചു, ഭാവനയെന്നു പറഞ്ഞു നോസ്ഗാർഡ് തള്ളിക്കളയുന്നുമുണ്ട്.

Victor Klemperer എന്ന പ്രൊഫസർ 1947-ൽ എഴുതിയ "“The Language of the Third Reich” എന്ന പുസ്തകത്തെപ്പറ്റി പറഞ്ഞാണ് ഈ കുറിപ്പുകളുടെ തുടക്കം. എങ്ങനെയാണ് ഹിറ്റ്ലർ ജനമനസ്സുകളെ കീഴടക്കുന്നത് എന്നതാണ് Klemperer വിവരിയ്ക്കുന്നത്. “Some kind of fog has descended which is enveloping everybody,’ he writes. At that time the Nazis had been in power for only a few months”. മാസങ്ങൾ കൊണ്ടാണ് നാസികൾ ജനങ്ങളെ കയ്യിലെടുത്തത്. ഹിറ്റ്‌ലർ നന്നായി വസ്ത്രം ധരിച്ചിരുന്ന, കുറച്ചു ആദ്യ സമാഗമത്തിൽ നാണം കുണുങ്ങിയായി തോന്നിച്ചേയ്ക്കാവുന്ന ഒരുത്തനായാണ് Klemperer -ക്ക് അനുഭവപ്പെടുന്നത് - എന്നാൽ നിമിഷനേരം കൊണ്ട് ഫ്യുറെർ തന്റെ മറുവശം അയാളുടെ മുന്നിൽ കാണിച്ചു - ത്രസിപ്പിയ്ക്കുന്ന, ദീർഘദൃഷ്‌ടിയുണ്ടെന്നു തോന്നിയ്ക്കുന്ന, തീപ്പൊരി പ്രസംഗക്കാരൻ. ജൂതനായ Klemperer-ൽ പോലും ഹിറ്റ്ലർ സ്വാധീനമുണ്ടാക്കിയെന്നാണ് നോസ് ഗാർഡ് പറയുന്നത്. “The important thing about Hitler’s speeches was not what he said, the nature of the arguments he presented, but his winning over the crowd. The people were with him” - Klemperer തുടരുന്നു. ഹിറ്റ്ലർ ആദ്യം പുസ്തകമെഴുതി, അയാളുടെ മാനിഫെസ്റ്റോ പരസ്യമാക്കി. “Mein Kampf was published in 1925, after Growth of the Soil, The People of Juvik, Kristin Lavransdatter, Ulysses and the first volumes of In Search of Lost Time, but before The Castle, Being and Time and The Sound and the Fury”. ആ സമയത്തിറങ്ങിയ പുസ്തകങ്ങൾ നോക്കൂ. എന്നിട്ടുമെങ്ങനെയാണ് ഒരു സാഹിത്യഗുണവുമില്ലാത്ത ഈ പുസ്തകം ജനശ്രദ്ധ പിടിച്ചു പറ്റിയത്? നോസ് ഗാർഡ് പറയുന്നു - “The First World War was an abyss, a near-unfathomable crisis of civilisation, and one of the most important issues that needed to be addressed in its wake was precisely the worth of the human being. To understand Mein Kampf, one must understand this.”. ഹിറ്റ്ലർ പുസ്തകം തുടങ്ങുന്നത് ജർമ്മനിയുടെ ഭാഗമായിരുന്ന പ്രവിശ്യകൾ എല്ലാം ചേർത്ത് വിശാല ജർമ്മനിയുണ്ടാക്കുന്നതിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. എന്നാൽ മറ്റൊരിടത്തു പ്രസംഗങ്ങൾ എങ്ങനെ ഫലപ്രദമാക്കാം എന്നയാൾ വിവരിയ്ക്കുന്നുണ്ട്. ഒരു നാടകത്തിന്റെ ഉദാഹരണമെടുത്ത് ഏതു സമയത്തെ ഷോ ആണ് കൂടുതൽ പ്രതികരണമുണ്ടാക്കുന്നത് എന്ന് അയാൾ വിശദമാക്കുന്നു. എന്നുവച്ച് അനുകരണീയമായ എന്തൊക്കെയോ പുസ്തകത്തിലുണ്ടെന്ന് കരുതരുത്. “Mein Kampf is written in a tone of righteous indignation so powerful it must surely scare away anyone whose indignation by comparison falls short.” - നിങ്ങൾക്ക് വ്യവസ്ഥിതിയോടുണ്ടായേയ്ക്കാവുന്ന ഏറ്റവും കടുത്ത അമർഷത്തെപ്പോലും നാണിപ്പിയ്ക്കാൻ പോന്ന തരം കോപതാപങ്ങളാണ് പുസ്തകത്തിൽ എന്ന് സാരം. “Hitler builds up a persona in Mein Kampf, and that persona is his political platform. He is of the people, this is his message, and he knows the people’s problems, having experienced them himself; gradually he devises a comprehensive political solution, a vision thereby bound up with both the people and his own person, concentrated in the name, the signum of the work, Adolf Hitler” - നോസ്ഗാർഡ് തുടരുന്നു.

ഹിറ്റ്ലറുടെ സഹോദങ്ങളെപ്പറ്റിയോ അമ്മയെപ്പറ്റിയോ അധിക വിവരങ്ങളില്ല, പ്രത്യേകിച്ചും മരിച്ച അനുജനെക്കുറിച്ച് - അതെന്തായിരിയ്ക്കും? എന്നാൽ ജോലി ചെയ്തു തളർന്നു വരുന്ന അച്ഛനെപ്പറ്റിയുണ്ട്. അമ്മ അച്ഛന്റെ അടുത്ത ബന്ധു ആയിരുന്നെന്നത് മറച്ചുവയ്ക്കുന്നു. എന്നാൽ ഓസ്ട്രിയയയിലിരുന്നു ഏകീകൃത ജർമ്മനിയെക്കുറിച്ചു ഊറ്റം കൊള്ളുന്നു. അതുമാത്രമല്ല “Lineage and blood are nature; class and status are culture, and in Hitler’s image of the world the former governs” - വംശാവലിയാണ് പ്രധാനം. നോസ്‌ഗാർഡ് നിരീക്ഷിയ്ക്കുന്നു - “Here, mankind is reduced to numbers, the aggregate being decisive, determinative of power, expressing the will of nature, which is the same as the divine will, and the nameless individual who succumbs to hunger or sickness has no right to life. Keeping such individuals alive is ‘humane’, and thereby counter to nature” - അസുഖമുള്ളവരെ, ദുർബ്ബലരെ മനുഷ്യരായി പരിഗണിയ്ക്കുന്നത് പ്രകൃതിവിരുദ്ധമാണെന്നാണ് ഹിറ്റ്ലറുടെ ചിന്ത. “Nature is above culture. In nature the sick die, the weak die, the tardy die, the injured die”. അഥവാ, തന്റെ അനിയൻ മരിയ്ക്കേണ്ടവനായിരുന്നു എന്നാണ് ഇവിടെ വ്യംഗ്യം.

എന്നാൽ അപ്പോഴുള്ള ബുദ്ധിജീവികളും എഴുത്തുകാരും വ്യത്യസ്തരായിരുന്നോ? അല്ലെന്നാണ് നോസ് ഗാർഡ് തന്റെ നിശിതമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുന്നത്. അതിനായി പല എഴുത്തുകാരുടെയും കുറിപ്പുകൾ അയാൾ പകർത്തിവച്ചിരിയ്ക്കുന്നു. വായിയ്ക്കുക :-

Stefan Zweig : “And to be truthful, I must acknowledge that there was a majestic, rapturous and even seductive something in this first outbreak of the people from which one could escape only with difficulty. And in spite of all my hatred and aversion for war, I should not like to have missed the memory of those first days. As never before, thousands and hundreds of thousands felt what they should have felt in peacetime, that they belonged together."

Freud : “… for the first time for thirty years I feel myself an Austrian and feel like giving this not very hopeful Empire another chance. Morale everywhere is excellent.”

Rilke : “For the first time I see you rising,
hearsaid, remote, incredible War God”

Thomas Mann : “War! It was purification, liberation that we experienced, and an enormous hope … It set the hearts of poets aflame … How should the artist, the soldier in the artist, not have praised God for the collapse of a world of peace that he had his fill, so completely his fill of ?”

Kafka : ‘Germany has declared war on Russia. Swimming in the afternoon,’ four days later he writes, ‘I discover in myself nothing but pettiness, indecision, envy and hatred against those who are fighting and whom I passionately wish everything ill,’ then, in a letter to Felice seven months later, ‘In addition, I mostly suffer from the war because I myself am taking no part.’

കാഫ്കയുടെ ജീവചരിത്രമെഴുതിയ മാക്സ് ബ്രോഡ് പക്ഷെ വ്യത്യസ്തനായിരുന്നു.

"War to us was simply a crazy idea, of a piece with, say, the perpetual motion machine or the fountain of youth … We were a spoiled generation, spoiled by nearly fifty years of peace that had made us lose sight of mankind’s worst scourge. No one with any self-esteem ever got involved in politics. Arguments about Wagner’s music, about the foundations of Judaism and Christianity, about Impressionist painting and the like seemed infinitely more important … And now, overnight, peace had suddenly collapsed. We were quite simply stupid … not even pacifists, because pacifism at least presupposes a notion of there being such a thing as war, and of the need to fight against it." - അയാൾ എഴുതി.

എങ്ങനെയാണു ഹിറ്റ്ലറുടെ ആശയം ആത്യന്തികമായി ജയിച്ചത്? ഉദ്യോഗസ്ഥരെയും സർക്കാർ സ്ഥാപനങ്ങളെയും ബഹുമാനിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന നമുക്കും പാഠങ്ങളുണ്ട് അതിൽ. നോസ്ഗാർഡ് പറയുകയാണ് - "This de-humanisation of the we, whereby the other may be reduced to a number, is necessary in war if the enemy is to be killed, and it is necessary in the administration of large numbers of people even now, for a modern state without statistics is unthinkable, but in Hitler’s Germany the state became a total entity, the we merged completely with the state, they were one and the same, and in much the same way as the I was bound to the body and possessed no space of its own outside, the we was bound to the state and possessed no space of its own outside, and in much the same way as this made it possible to push the Jewish I into the ‘it’, reducing it to body alone, it also made it possible to push the Jewish we into the ‘it’, reducing it to number alone. Neither the I of the body nor the we of the state contained any singular you."

പല ഭാഗങ്ങളിലും ഹിറ്റ്ലറെ ഹ്യുമനൈസ് ചെയ്യാൻ എഴുത്തുകാരൻ ശ്രമിയ്ക്കുന്നപോലെ നമുക്കനുഭവപ്പെടും. അരോചകമാണത്, അസ്വസ്ഥജനകവും. എന്നാൽ അതൊരു സമൂഹത്തിന്റെ മൊത്തം പുഴുക്കുത്തായിരുന്നു എന്ന് കാണിച്ചുതരാനാണ് അയാൾ ശരിയ്ക്കും ശ്രമിയ്ക്കുന്നത്. അതിൽ നിന്ന് തന്റെ തന്നെ "സ്ട്രഗിളി"ലേയ്ക്ക് ഒരു പാലം പണിയുകയാണ് അയാൾ. ഒറ്റനോട്ടത്തിൽ അസാധ്യമെന്ന് തോന്നിയ്ക്കുന്ന ഇത് എഴുത്തിലൂടെ സാധിച്ചെടുക്കുന്നതാണ് എഴുത്തുകാരന്റെ വിജയം. തന്നിലും ഒരു ഹിറ്റ്ലർ ഉണ്ട്, എന്നാൽ സമാന സാമൂഹ്യ സാഹചര്യമില്ല എന്നേയുള്ളൂ. "Hitler’s youth resembles my own, his remote infatuation, his desperate desire to be someone, to rise above the self, his love for his mother, his hatred of his father, his use of art as a space of great emotions in which the I could be erased. His problems forming relationships with others, his elevation of women and his anxiety in their company, his chastity, his yearning for purity. When I watch him on film, he awakens the same feelings in me as my father once did. In that too there is likeness. He represented conservative middle-classness in so many respects, and this too I know, it is the voice, trembling with indignation, that says you are not good enough. He also represents the defiance of conservative middle-class values, the young lad sleeping until mid-morning, refusing to look for a job, wishing instead to write or paint, because he is something more and better than the others. He was the one who opened a we and said you are one of us, and he was the one who closed a we and said you are one of them."

നോർവെയിൽ ഈ പുസ്തകം ആദ്യം വന്ന സമയത്താണ് ഒരു ഒറ്റയാൻ ഭീകരവാദി എഴുപത്തേഴു പേരെ വെടിവച്ചു കൊല്ലുന്നത്. അതിനെപ്പറ്റി നോസ്‌ഗാര്ഡിന്റെ ലേഖനം ന്യൂയോർക്കറിൽ വന്നിരുന്നു. അതിൽ നിന്ന് :- "Breivik’s deed, single-handedly killing seventy-seven people, most of them one by one, many of them eye to eye, did not take place in a wartime society, where all norms and rules were lifted and all institutions dissolved; it occurred in a small, harmonious, well-functioning, and prosperous land during peacetime. All norms and rules were annulled in him, a war culture had arisen in him, and he was completely indifferent to human life, and absolutely ruthless. That is where we should direct our attention, to the collapse within the human being which these actions represent, and which makes them possible. Killing another person requires a tremendous amount of distance, and the space that makes such distance possible has appeared in the midst of our culture. It has appeared among us, and it exists here, now." നോവൽ ഇറങ്ങിയപ്പോൾ തീർച്ചയായും എഴുത്തുകാരന് നേരെ ചോദ്യങ്ങൾ ഉയർന്നുകാണും. എന്നാൽ എഴുത്തുകാരനെന്ന നിലയിൽ അയാൾ സുരക്ഷിതാണ്. അയാളുടെ നിലപാട് വ്യക്തമാണ്. അത്രയേ അയാളിൽ നിന്ന് പ്രതീക്ഷിയ്ക്കേണ്ടതുള്ളൂ. താൻ പുസ്തകത്തിൽ വെളിപ്പെടുത്തുന്ന ഒന്നും യഥാർത്ഥ ലോകത്തേക്കാൾ ഭീകരമല്ല എന്നാണ് അയാൾ വ്യംഗ്യത്തിൽ പറയുന്നത്. അയാളെ വിശ്വസിയ്ക്കേണ്ടത് വായനക്കാരന്റെ സ്വന്തം റിസ്കിലാണ്. അതിന് എഴുത്തുകാരന്റെ സഹായത്തിന് നിങ്ങൾ കാത്തിരിയ്‌ക്കേണ്ടതില്ല.

പുസ്തകത്തിന്റെ അവസാന ഭാഗത്തു നോവൽ പുറത്തുവന്നതിനുശേഷം മാധ്യമശ്രദ്ധയും പ്രശസ്തിയും വരുത്തിവച്ച പ്രയാസങ്ങളുടെ വർണ്ണനയാണ്. താൻ ഭാര്യ(Linda Bostrom) ഗർഭിണിയായിരിയ്ക്കുമ്പോൾ, ദാമ്പത്യബന്ധത്തിലെ നിരവധി സംഘർഷങ്ങൾക്കിടയിൽ, മറ്റൊരുത്തിയെ തേടിപ്പോയതിനെപ്പറ്റി സീരീസിലെ അഞ്ചാം പുസ്തകത്തിൽ എഴുതിയത് തന്റെ കുടുംബജീവിതത്തെ എങ്ങനെ ബാധിച്ചെന്ന് നോസ്ഗാർഡ് വിവരിയ്ക്കുന്നു. അല്ലെങ്കിലും അയാളാണ് നോവലിൽ സദാ വിഡ്ഢിത്തങ്ങളിൽ ചെന്ന് ചാടിക്കൊണ്ടിരിയ്ക്കുന്ന കഥാപാത്രം. തന്റെ ചെയ്തിയെ ന്യായീകരിയ്ക്കാൻ പോലും അയാൾ ശ്രമിയ്ക്കുന്നില്ല - അയാൾ തെറ്റു നേരെയങ്ങു സമ്മതിയ്ക്കുകയാണ്. ഇതോടെ എഴുത്തുകാരികൂടിയായ ഭാര്യയുടെ തകർച്ച പൂർണ്ണമാകുന്നു. അവർ ഡിപ്രഷനിലേയ്ക്കും അവിടന്ന് ഭ്രാന്തിലേയ്ക്കും വഴുതുന്നു. ഉറക്കം ശരിയാകാൻ ആശുപത്രിയിൽ ഉറങ്ങാൻപോകുന്ന ഭാര്യ രണ്ടു ദിവസം കഴിഞ്ഞും അവിടെത്തന്നെ തുടരുന്നു എന്ന് കാണുമ്പോഴാണ് അവർ മനോരോഗചികിത്സയ്ക്കായി അവിടെ സ്വയം പ്രവേശിച്ചിരിയ്ക്കുകയാണ് എന്ന സത്യം "വിഡ്ഢിയായ" എഴുത്തുകാരൻ മനസ്സിലാക്കുന്നത്. അവർ അസുഖത്തിൽ നിന്ന് മോചനം നേടുന്നതു കാണിച്ചാണ് നോവലവസാനിയ്ക്കുന്നത്. പിൽക്കാലത്ത് "Helios Disaster" എന്ന നോവെല്ലയിലൂടെയും കവിതകളിലൂടെയും Linda, ഭർത്താവിനോളം പ്രശസ്തയാകുകയും ചെയ്തു. എന്നാൽ അവർ കടന്നുപോന്ന വഴികൾ പ്രയാസമേറിയതായിരുന്നു. കുട്ടികളും ഭർത്താവും അവരുടെ കഷ്ടപ്പാടുകൾ ആ സമയത്ത് ഇരട്ടിയാക്കി. തന്റെ "സ്ട്രഗിൾ" ഭാര്യയുടേതുകൂടിയായിരുന്നു എന്ന സത്യം നോസ്‌ഗാർഡ് (ഒരൽപ്പം പശ്ചാത്താപത്തോടെ) മനസ്സിലാക്കുന്നതായി പുസ്തകത്തിന്റെ അവസാനഭാഗങ്ങളിലുണ്ട്. എന്നാൽ ആറാം പുസ്തകം പുറത്തുവന്ന് അധികകാലം അവരുടെ ദാമ്പത്യം നീണ്ടില്ല, ഈ വർഷമാദ്യം നോസ്ഗാർഡും ഭാര്യയും വേർപിരിഞ്ഞിരുന്നു . ശരിയ്ക്കും അതാണ് സത്യാന്വേഷണത്തിന്റെ ദുരിതം. അവസാനം സത്യം കണ്ടെത്തുമ്പോൾ അത് മാത്രമാണ് കൈമുതൽ എന്ന് വരുന്നു.

അസാധാരണവും അനന്യവുമാണ് ഈ നോവൽ സീരീസ്. ആറാം ഭാഗത്തിൽ ഒരിടത്തു നോസ്‌ഗാർഡിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചിരിയ്ക്കുമ്പോൾ അതിലൊരാൾ പറയുന്നുണ്ട്. “Have you noticed? Everyone here is a character in a novel!” - ആ ആളുകൾ കടന്നുപോകുന്ന മാനസികാവസ്ഥ എന്തായിരിയ്ക്കും? ഈയൊരു അസാധാരണതയാണ് നോവലിന്റെ ഉള്ളടക്കത്തിന് മൊത്തമുള്ളത്. തീരെ സാധാരണമായ ദൈനംദിന ജീവിതമുഹൂർത്തങ്ങൾക്കും എന്തെങ്കിലും പ്രത്യേകത തന്റെ വിശദാംശങ്ങളിൽ ഊന്നിയുള്ള നോട്ടത്തിലൂടെ കണ്ടെത്താൻ അയാൾക്കാകുന്നുണ്ട്. അതേസമയം അയാൾ എഴുതുന്നതിന് ഉയർന്ന വായനാക്ഷമതയുമുണ്ട്. Knausgaard is a compelling writer. ഹാൻഡ്‌കെയുടെ അത്ര പ്രശസ്തമല്ലാത്ത പുസ്തകമായാലും ഹിറ്റ്ലറുടെ വരണ്ട എഴുത്തായാലും വെർജിലിലെ അസാധാരണമായ വരികളായാലൂം (“ finest sentences of prose written in Europe during the last two hundred years”) നോസ്ഗാർഡിന്റെ എഴുത്തു അതിനെയൊക്കെ പ്രകാശമാനമാക്കുന്നു എന്നതാണ് സത്യം. എഴുത്തുകാരന്റെ എഴുത്തുകാരൻ കൂടിയാണ് അയാൾ. അതേ കൃത്യതയോടെയാണ് അയാൾ തന്റെ സ്വന്തം ജീവിതാനുഭവങ്ങളെയും നോക്കുന്നത്, ഇഴകീറുന്നത്. സത്തയാണ് അയാൾ തിരയുന്നത്, സൗന്ദര്യമല്ല എന്നത് വ്യക്തമാണ്.

എൻ ബി :

1. നോവലിന്റെ അസാധാരണമായ വായനാക്ഷമതയ്ക്കു ഒരു കാരണം കൂടിയുണ്ട്. പരിഭാഷ. Don Bartlett ആണ് പരിഭാഷകൻ. വർഷം ഒരു പുസ്തകം എന്ന നിലയിൽ അവധാനതയോടെയാണ് താനാ ജോലി ചെയ്തത് എന്ന് ഡോൺ പറയുന്നു. രണ്ടു ഭാഷാ വകഭേദങ്ങളാണ് നോർവേയിൽ ഉപയോഗിയ്ക്കുന്നത് - bokmål and nynorsk (Knausgaard എഴുതുന്നത് bokmål-ലാണ്). നോർഡിക്കിലെ മറ്റു ഭാഷകളിലെല്ലാമുള്ള പോലെ "there are lots of dialects and spelling issues. The tone used in the pronunciation of a word can affect its meaning", എങ്കിലും നോർവീജിയനിലെ ബുദ്ധിമുട്ടു വേറെയാണ് - pålegg (a collective term for anything that can be eaten on bread) - ഇതുപോലെയുള്ള വാക്കുകളാണ് കുഴക്കുക. ചുരുക്കത്തിൽ, ലോകമെങ്ങുമുള്ള വായനക്കാർ ഡോണിനോട് കടപ്പെട്ടിരിയ്ക്കുന്നു.

2. “When did the books surprise you most?

The endings. The endings, like the beginnings, are very carefully constructed and satisfying.”

ഡോൺ മറ്റൊരിടത്തു പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top