27 April Saturday

‘ദ എംപറർ ഓഫ് റെച്ച്’: 5 ഭാഷയിൽ ഒരുക്കിയ സിനിമാറ്റിക് നോവലുമായി രണ്ടു യുവാക്കൾ

പി ആര്‍ ചന്തുകിരണ്‍Updated: Friday Nov 20, 2020

പുസ്തകത്തിന്റെ കവര്‍ചിത്രം, പ്രശാന്ത് ശശി,ഫേബിൻ വർഗീസ്

പ്രതിസന്ധികൾ പ്രതീക്ഷകളെതകിടം മറിക്കുമ്പോൾതന്നെ അവസരമായും പരിണമിക്കും. കോവിഡ്‌ കാലം ഇതിനൊരു ഉത്തമ ഉദാഹരണമാണ്‌. അത്തരമൊരു അനുഭവമാണ്‌ ലോക്‌ഡൗണിനിടെ തൃശ്ശൂർ സ്വദേശികളായ ഫേബിൻ വർഗീസും പ്രശാന്ത് ശശിയും നേരിട്ടറിഞ്ഞത്‌. സിനിമാ മോഹങ്ങൾക്ക്‌ ബ്രേക്കുവീണപ്പോൾ ‘സിനിമാറ്റിക് നോവൽ’ എന്ന പുതിയ വഴിയാണ്‌ ഇരുവർക്കും മുന്നിൽതെളിഞ്ഞത്‌. അങ്ങനെ ‘ദ എംപറർ ഓഫ് റെച്ച്’ എന്ന സിനിമാറ്റിക് നോവൽ പിറവിയെടുത്തു. ആമസോണിൽ ഇ–ബുക്ക് ആയി അഞ്ചു ഭാഷകളിൽ നോവൽ പ്രസിദ്ധീകരിച്ചൂ.

ഒരു നോവൽ സിനിമ പോലെ അവതരിപ്പിച്ചാൽ എങ്ങനെയാവണം എന്ന ചിന്തയാണ്‌ ഇരുവരേയും നയിച്ചത്‌. അതുകൊണ്ടുതന്നെ സിനിമാറ്റിക് നോവലിന്റെ റിലീസിനുമുമ്പ്‌ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്ററും ട്രെയ്‌ലറും പുറത്തിറക്കി. മലയാളത്തിൽ ഇത്തരമൊരു പരീക്ഷണം അപൂർവമാണ്. നോവലിന് മികച്ച പ്രതികരണമാണ് വായനക്കാരിൽ നിന്നു ലഭിക്കുന്നതെന്ന്‌ ഫേബിൻ പറഞ്ഞു. നോവലിന്റെ എഴുത്ത് പ്രശാന്തും ക്രിയേറ്റിവ് വിഭാഗം ഫേബിനുമാണ് കൈകാര്യം ചെയ്‌തത്‌. മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സ്പാനിഷ്, ചൈനിസ് എന്നീ ഭാഷകളിൽ നോവൽ ലഭ്യമാണ്. ഈ സീരിസിലെ മറ്റു പുസ്തകങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കുഞ്ഞാലി മരയ്ക്കാർ നാലാമൻ എന്ന പുതിയ നോവലും പണിപ്പുരയിലാണ്‌. രണ്ടു വർഷങ്ങൾക്ക് മുമ്പ് ഇവർ ഒരുക്കിയ ‘തമ്പുരാനെഴുന്നുള്ളി’ എന്ന ഗാനം വലിയ ആരവം സൃഷ്‌ടിച്ചിരുന്നു.  

ഇതിവൃത്തം :
19-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഡോൺ കാമറൂൺ കേരളത്തിന്റെ തനതായ മാന്ത്രികകളരിയിൽ ആകൃഷ്ടനായി അഥർവ വേദമന്ത്രങ്ങളെക്കുറിച്ചു പഠിച്ചു, അതു സാത്താൻസേവ പൂജക്രമവുമായി ബന്ധപ്പെടുത്തി ഒരു വലിയ രചന നടത്തുവാൻ അയാൾ തീരുമാനിച്ചു. എന്നാൽ ആപത്തായ ആ പുസ്തകം ബ്രിട്ടീഷ് ഗവണ്മെന്റ് കണ്ടെത്തി നശിപ്പിക്കുകയും കാമറൂണിനെ വധശിക്ഷക്കു വിധിക്കുകയും ചെയ്യുന്നു..

ആ പുസ്തകത്തിന്റെ ഒരു കോപ്പി കേരളത്തിലെ ഒരു ലൈബ്രറിയിൽ ആരും തിരിഞ്ഞു നോക്കാതെ ചിതലരിച്ചു കിടന്നു. പക്ഷെ ഇന്ന് ആ പുസ്തകം നഷ്ടപ്പെട്ടിരിക്കുന്നു. ഇനിയങ്ങോട്ട് കാമറൂണിനെ പുനർജീവിപ്പിക്കാൻ കറുത്തശക്തികളുടെ മന്ദ്രാക്ഷരങ്ങൾ..

The Emperor of Wretch - Trailer


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top