ഏറ്റുമാനൂര്‍ > ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 2022 23 വര്‍ഷത്തെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ലേഖനം, പഠനം, കാവ്യം, നോവല്‍, കഥ, ബാലസാഹിത്യം എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്.
ജേതാക്കള്‍ ലേഖനം: ഡോ. എന്‍ ജയരാജ് ( ചീഫ് വിപ്പ്, സാമാജികൻ സാക്ഷി). പഠനം: വി കെ അനിൽകുമാർ (മുന്നൂറ്റി ഒന്നാമത്തെ രാമായണം). കാവ്യം: തെന്നൂർ രാമചന്ദ്രൻ (പെണ്ണഴക്, സാന്ദ്രാനന്ദം), ഇ സന്ധ്യ (ചന്ദ്രനിൽ നിന്നും ഭൂമിയെ വരയ്‌ക്കുമ്പോൾ). നോവൽ: പ്രൊഫ. ജയലക്ഷ്‌മി (കുഞ്ഞിക്കാളിക്കുരവ), ജോൺ കാലടി (രണ്ടാം വരവ്). കഥ: പോളി കെ പി (ഉളിക്കുറി സത്യങ്ങൾ), വി കെ ദീപ (ഹൃദയഭുക്ക്). ബാലസാഹിത്യം: സാഗ ജെയിംസ് (ശാസ്‌ത്ര മധുരം)
ഡി രാജേന്ദ്രക്കുറുപ്പ് (കൺവീനർ) കുരീപ്പുഴ ശ്രീകുമാർ, അയ്‌മനം ജോൺ, പ്രസന്നൻ ആനിക്കാട്, മാധവ് ചിങ്ങം, സിജിത അനിൽ, ജി പ്രകാശ്, ഷാജി കാവ്യ, ടി ജി വിജയകുമാർ എന്നിവരടങ്ങുന്ന ജൂറി ടീം ആണ് അവാർഡുകൾ നിർണയിച്ചത്.
2023 മെയ് 13 ന് ശനിയാഴ്‌ച കണ്ണൂരിൽ വച്ച് ഡോ. സുകുമാർ അഴീക്കോട് 97 -മത് ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കും. അതേ വേദിയില്‍ തന്നെ ജ്യോതിർഗ്ഗമയ, തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ അവാർഡുകളും സമ്മാനിക്കും.
കണ്ണൂർ ജവഹർ ലൈബ്രറി ഹാളില്‍ രാവിലെ 9.30 മുതല്‍ ആഘോഷപരിപാടികൾ ആരംഭിക്കുമെന്ന് തത്ത്വമസി സാംസാകാരിക അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..