19 April Friday

പ്രസിദ്ധീകരിച്ച് മൂന്നാംനാൾ ആമസോൺ കിൻഡിലിന്റെ ബെസ്റ്റ് സെല്ലർ; ശ്രദ്ധേയമായി 19കാരന്റെ പുസ്തകം

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

കൊച്ചി > പ്രസിദ്ധീകരിച്ച് മൂന്നാം നാൾ ആമസോൺ കിൻഡിലിന്റെ ബെസ്റ്റ് സെല്ലെർ പട്ടികയിൽ ഇടം നേടി 19 കാരന്റെ പുസ്‌തകം. വൈപ്പിൻ സ്വദേശി കെ എ അമർനാഥ് 'ടാലന്റ് വേഴ്‌സസ് നെപോറ്റിസം; ദി ജേർണി ഫോർ ഫെയിം' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ലോകമാകെ ശ്രദ്ധനേടുന്നത്.

സ്വജനപക്ഷപാദം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയത്. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്ത വിഷയമാണിത്. അവഗണനകളിലൂടെ ആത്മഹത്യയിലേക്ക് എത്തിച്ചേരുന്ന ഇത്തരം അനുഭവങ്ങളാണ് പുസ്തകം എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അമർനാഥ് പറയുന്നു.

കുസാറ്റിലെ കുഞ്ഞാലിമരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനീറിങ്ങിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അമർനാഥ്. ആമസോൺ കിൻഡിലിൽ പ്രസിദ്ധീകരിച്ച് മൂന്നാം നാൾ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട പുസ്തകമായി അമർനാഥിന്റെ ബുക്ക് മാറി. ക്രാഫ്റ്റ്‌സ് ഹോം ആൻഡ് ലൈഫ്‌സ്‌റ്റൈൽ വിഭാഗത്തിലാണ് പുസ്തകത്തിന് ഈ നേട്ടം കൈവരിക്കാനായത്.

അമർനാഥിന്റെ സുഹൃത്തുക്കൾ ചേർന്ന് ഓൺലൈനിൽ പ്രചരണം നൽകിയിരുന്നു. പ്ലേസ്റ്റോറിലെ ഗൂഗിൾ ബുക്‌സിൽ പുസ്തകം ജൂലൈ ഒമ്പതിന് പ്രസിദ്ധീകരിക്കും. ഇംഗ്ലീഷിലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top