25 April Thursday

ജനകീയാസൂത്രണം ; ഐസക് റിച്ചാർഡ്‌ ഫ്രാങ്കി പുസ്‌തകം മലയാളത്തിലും

സ്വന്തം ലേഖകൻUpdated: Thursday Sep 23, 2021



തിരുവനന്തപുരം
ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട്‌  ടി എം തോമസ്‌ ഐസക്കും റിച്ചാർഡ്‌ ഡബ്ല്യു ഫ്രാങ്കിയും ചേർന്ന്‌ രചിച്ച   ‘ലോക്കൽ ഡെമോക്രസി ആൻഡ്‌ ഡെവലെപ്‌മെന്റ്‌: ദി കേരള പീപ്പിൾസ്‌ ക്യാമ്പയിൻ ഫോർ ഡീസെൻട്രലൈസ്‌ഡ്‌ പ്ലാനിങ്‌’  പുസ്‌തകത്തിന്റെ മലയാളപതിപ്പ് പുറത്തിറക്കി. ‘ജനാകീയാസൂത്രണം: പ്രാദേശിക ജനാധിപത്യവും വികസനവും’ എന്ന പേരിൽ  ചിന്താ പബ്ലിക്കേഷൻസ്‌ ആണ് പുസ്‌തകം  പുറത്തിറക്കിയത് .

ചിന്ത ആസ്ഥാനത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ മേയർ ആര്യ രാജേന്ദ്രന്‌ പുസ്‌തകം കൈമാറി പ്രകാശിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ്‌ ഐസക്‌, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി പി നാരായണൻ, ചിന്ത ജനറൽ മാനേജർ കെ ശിവകുമാർ, എഡിറ്റർ ഡോ. കെ എസ്‌ രഞ്ജിത്‌ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ബുക്ക്‌ ഹൗസിലും ഏജൻസികളിലും ചിന്ത ബുക്‌സ്‌ കോർണറുകളിലും പുസ്‌തകം ലഭ്യമാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top