27 April Saturday

സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഫിദൽ കാസ്ട്രോ പതിപ്പ് പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2017
ന്യൂഡൽഹി> എസ്എഫ് ഐ കേന്ദ്രക്കമ്മിറ്റി പ്രസിദ്ധീകരണമായ സ്റ്റുഡന്റ് സ്ട്രഗിളിന്റെ ഫിദൽ കാസ്ട്രോ പതിപ്പ് പുറത്തിറങ്ങി.ഡൽഹിക്യൂബൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിലെ ക്യൂബൻ സ്ഥാനപതി .ഓസ്‌കാർ ഇസ്രായേൽ മാർട്ടിനെസ് കോർഡോവ്‌സ്‌ പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു .വിദ്യാഭ്യാസം ക്യൂബയിൽ പൂർണമായും സൗജന്യമാണെന്ന് അദ്ദേഹം പറഞ്ഞു .ക്യൂബൻ  വിപ്ലവത്തിന്റെ ഉജ്വല പാരമ്പര്യം മുന്നോട്ടു കൊണ്ടുപോകാൻ പുതുതലമുറയെ വിദ്യാഭ്യാസം ചെയ്യിക്കാനും പരിശീലിപ്പിയ്ക്കാനും ക്യൂബ ശ്രമിയ്ക്കുന്നു.ലോകത്തെ ദുരിതം അനുഭവിയ്ക്കുന്ന പാവങ്ങളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ മുതലാളിത്തത്തിനാകില്ല.സാമ്രാജ്യത്വ അടിച്ചമർത്തലിനും മുതലാളിത്ത കൊള്ളയ്ക്കുമെതിരായ പോരാട്ടത്തിൽ  അന്തർ ദേശീയ ഐക്യദാർഢ്യത്തിനു ശ്രമം വേണം. ഫിദലിന്റെ സ്മരണ ഈ പോരാട്ടത്തിന് കരുത്തുപകരും അദ്ദേഹം പറഞ്ഞു.
 
സ്റ്റുഡന്റ് സ്ട്രഗിൾ എഡിറ്റർ മയൂഖ ബിശ്വാസ് പതിപപ്പിനെപ്പറ്റി വിശദീകരിച്ചു. ക്യൂബൻ കൗൺസിലർ മെർലെയ്‌ഡിസ് ഡി മൊറേൽസ്, എസ്എഫ്ഐ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ  നിതീഷ് നാരായണൻ,ദീപ്‌സിത ധർ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റ് അമൽ പി പി എന്നിവർ സംസാരിച്ചു.
 
പ്രത്യേകപതിപ്പിൽ ക്യൂബൻ വിപ്ലവം,വിദ്യാഭ്യാസം,ആരോഗ്യം,തൊഴിലാളിവർഗ സാർവദേശീയത തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങളുണ്ട്.
 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top