27 April Saturday

ഓഗസ്റ്റില്‍ ആകര്‍ഷക വരിസംഖ്യാ ഇളവുകളുമായി സ്റ്റോറിടെല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കൊച്ചി > ലോകത്തെ ആദ്യത്തെ ഓഡിയോ ബുക് സ്ട്രീമിംഗ് ആപ്പായ സ്റ്റോറിടെല്‍ സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് മാസം മുഴുവന്‍ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് സെലക്റ്റ് സബ്സ്‌ക്രിപ്ഷനായി 11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങളും ഇ-ബുക്കുകളും പരിധിയില്ലാതെ ലഭ്യമാകും.

ഒരു മാസത്തെ 149 രൂപ സെലക്റ്റ് വരിസംഖ്യ ഈ ഫ്രീഡം ഓഫര്‍ സമയത്ത് 59 രൂപയായാണ് കുറച്ചിരിക്കുന്നത്. 6 മാസത്തെ 599 രൂപ വരിസംഖ്യ 345 രൂപയായും കുറച്ചിട്ടുണ്ട്. ഓഗസ്റ്റ് 5 മുതല്‍ 30 വരെയാണ് ഫ്രീഡം ഓഫര്‍ ലഭ്യമാവുക. അതു കഴിഞ്ഞാല്‍ നിരക്കുകള്‍ വീണ്ടും പഴയതുപോലെയാകും.

ഈ മാസം നമ്മള്‍ നമ്മുടെ സ്വാതന്ത്ര്യം ആഘോഷിയ്ക്കുമ്പോള്‍ അത് തങ്ങളുടെ വരിക്കാര്‍ക്കും നല്‍കാനായാണ് സ്റ്റോറിടെല്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ആര്‍ക്കും എവിടെയും എപ്പോഴും കഥകള്‍ കേള്‍ക്കാനും പങ്കിടാനും സാധിക്കുകയെന്നതാണ് സ്റ്റോറിടെല്‍ ലക്ഷ്യമിടുന്നത്. ആകര്‍ഷക നിരക്കില്‍ തങ്ങളുടെ മാതൃഭാഷയില്‍ കഥകള്‍ കേള്‍ക്കാനുള്ള സ്വാതന്ത്ര്യമാണ് സെലക്റ്റ് സബ്സ്‌ക്രിപ്ഷനിലൂടെ ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top