26 April Friday

നൊബേല്‍ ജേതാവ്‌ അബ്‌ദുൾറസാക്ക്‌ ഗുര്‍ണയുടെ നോവല്‍ സ്‌റ്റോറിടെലില്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 8, 2021


കൊച്ചി>  മലയാളികള്‍ക്കിടയിലും ഏറെ ജനപ്രീതി നേടിയ ഓഡിയോ ബുക് ആപ്പായ സ്റ്റോറിടെലില്‍  സാഹിത്യ നൊബേല്‍ ജേതാവായ അബ്ദുള്‍റസാക്ക് ഗുര്‍ണയുടെ ദി ലാസ്റ്റ് ഗിഫ്റ്റും. ഈ നോവലിന്റെ ഓഡിയോ ബുക് 2011 മുതല്‍ തന്നെ ലഭ്യമാണ്. ഡിമാന്‍ഡ് കൂടുന്നതിനാല്‍ നൊബേല്‍ ജേതാവിന്റെ പുസ്തകങ്ങള്‍ക്ക് ഇ-കോമേഴ്‌സ് സൈറ്റുകള്‍ പലപ്പോഴും പെട്ടെന്ന് കുത്തനെ വില കൂട്ടാറുണ്ട്. എന്നാല്‍ സ്റ്റോറിടെല്‍ വരിസംഖ്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പായതിനാല്‍ ആ പ്രശ്‌നമില്ല.

ഇന്ത്യയില്‍ ജനിച്ച ബ്രിട്ടീഷ് നാടകപ്രവര്‍ത്തകനും വോയ്‌സ് ഓവര്‍ ആക്റ്ററുമായ ലിന്‍ഡാം ഗ്രിഗറിയാണ് സ്റ്റോറിടെലില്‍ ദി ലാസ്റ്റ് ഗിഫ്റ്റ് വായിച്ചിരിക്കുന്നത്. ദി ലാസ്റ്റ് ഗിഫ്റ്റിന്റെ ഓഡിയോ ബുക്കിലേയ്ക്കുള്ള ലിങ്ക്: www.storytel.com/in/en/books/57469-The-Last-Gift

സ്വീഡനിലെ സ്റ്റോക്ക്ഹോം ആസ്ഥാനമായി ലോകത്തിന്റെ 25 വിവിധ വിപണികളില്‍ സാന്നിധ്യമുള്ള സ്റ്റോറിടെല്‍ ഇംഗ്ലീഷുള്‍പ്പെടെ 12 ഇന്ത്യന്‍ ഭാഷകളില്‍ രണ്ടു ലക്ഷത്തിലേറെ ഓഡിയോ പുസ്തകങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2017 നവംബറിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaU -ല്‍ നിന്നും ആപ്പ്ള്‍ സ്റ്റോറില്‍ https://apple.co/2zUcGkG-ല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top